റിലയന്‍സ് ജിയോ എസ്ബിഐയുമായി കൈകോര്‍ക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിലയന്‍സ് ജിയോ എസ്ബിഐയുമായി കൈകോര്‍ക്കുന്നു

റിലയന്‍സ് ജിയോ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ഒന്നിക്കുന്നു. മൊത്തം അറുപത് കോടിയിലധികം ആളുകള്‍ക്ക് ഉപകാരപ്പെടാന്‍ പോകുന്ന ഒരു പദ്ധതയുമായാണ് രണ്ടു കമ്ബനികളും ഒരുമിക്കുന്നത്.

രണ്ടു കമ്ബനികളും തമ്മിലുള്ള പരസ്പര ധാരണകള്‍ പ്രകാരം എസ്ബിഐ 'യോനോ' എന്ന ബാങ്കിന്റെ ഡിജിറ്റില്‍ ബാങ്കിങ്ങിനായുള്ള പ്ലാറ്ഫോം ഇനി മുതല്‍ 'മൈ ജിയോ' പ്ലാറ്റ്‌ഫോമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇതിലൂടെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ ആയ രീതിയില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളള്‍ ജിയോ വഴി ലഭ്യമാകും. ജിയോ ഉപഭോക്താക്കള്‍ക്കും ഇത് ഗുണം ചെയ്യും.


LATEST NEWS