വിവധ പ്ലാനുകള്‍ക്ക് 50 രൂപയോളം നിരക്ക് കുറച്ച് ജിയോയുടെ പുതുവര്‍ഷ സമ്മാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവധ പ്ലാനുകള്‍ക്ക് 50 രൂപയോളം നിരക്ക് കുറച്ച് ജിയോയുടെ പുതുവര്‍ഷ സമ്മാനം

മുംബൈ: റിലയന്‍സ് ജിയോയുടെ 'ഹാപ്പി ന്യൂഇയര്‍ 2018' ഓഫറിന് കീഴില്‍ 149 രൂപയ്ക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭിക്കുന്ന പ്ലാന്‍ കമ്പനി അവതരിപ്പിച്ചു.  ഒരു ജിബി ഡാറ്റാ പ്ലാനുകള്‍ക്കും 50 ശതമാനം അധികം ഡാറ്റ അല്ലെങ്കില്‍ 50 രൂപ വിലക്കിഴിവ് എന്നിങ്ങനെ രണ്ട് അധിക ആനുകൂല്യങ്ങളും ലഭിക്കും.

നിലവില്‍ 399 രൂപയുടെ 70 ദിവസത്തെ കാലാവധിയില്‍ 70 ജിബി ഡാറ്റ ലഭിക്കുന്ന ഓഫറിന് പുതുക്കിയ നിരക്ക് 349 രൂപയാണ്. പ്രതിദിനം ഒരു ജിബി വീതം 84 ദിവസത്തെ കാലാവധിയുള്ള ഓഫറിന് 459 രൂപക്ക് പകരം 399 രൂപയുടെ റീച്ചാര്‍ജ് ചെയ്താല്‍ മതി. 499 രൂപയുടെ 91 ദിവസത്തെ കാലാവധിയിലുള്ള ഓഫറിന് 449 രൂപയാണ് പുതുക്കിയ നിരക്ക്. ഇതേസമയം, പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനുകളില്‍ 198 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് 28 ജിബി എന്നതിന് പകരം 42 ജിബി ഡാറ്റ ലഭിക്കും. 398 രൂപയുടെ ഓഫറില്‍ 70 ജിബിക്ക് പരം 105 ജിബി ഡാറ്റ 70 ദിവസത്തേക്ക് ലഭിക്കും. 


LATEST NEWS