ജിയോഫോണ്‍ 2 ഓഗസ്റ്റ് 15 മുതല്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിയോഫോണ്‍ 2 ഓഗസ്റ്റ് 15 മുതല്‍ വിപണിയില്‍

റിലയന്‍സ് ജിയോ സ്മാര്‍ട്ട്‌ഫോണിന്റെ രണ്ടാമത്തെ പതിപ്പായ ജിയോഫോണ്‍ 2 ഓഗസ്റ്റ് 15 മുതല്‍ വില്‍പന ആരംഭിക്കും. കഴിഞ്ഞ ജൂലൈയിലാണ് ജിയോഫോണ്‍ 2 പ്രഖ്യാപിച്ചത്. 2,999 രൂപയാണ് ഇതിന്റെ വില.

ഔദ്യോഗിക വെബ്‌സൈറ്റായ ജിയോ.കോമില്‍ നിന്നും മൈജിയോ ആപ്പ് വഴിയും ജിയോഫോണ്‍ 2 നിങ്ങള്‍ക്ക് ബുക്ക് ചെയ്യാം. കൂടാതെ ഓഫ്‌ലൈന്‍ സ്റ്റോറായ റിലയന്‍സ് ജിയോയില്‍ നിന്നും വാങ്ങാം.

മൊബൈല്‍ മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ആദ്യത്തെ 4ജി ഫീച്ചര്‍ഫോണ്‍ ആണ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ജിയോഫോണ്‍. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ഫീച്ചര്‍ഫോണുകളില്‍ ഒന്നായി മാറിയിരിക്കുകയാണ് ജിയോഫോണ്‍.

ജിയോഫോണ്‍ 2ന്റെ ഏറ്റവും ആകര്‍ഷകമായ പ്രത്യേകത എന്നു പറയുന്നത് 4-വേ ഉപയോഗിച്ചുളള QWERTY കീപാഡ് ഡിസ്‌പ്ലേയാണ്. കൂടാതെ വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയ്ക്കായി ഇന്‍ബില്‍റ്റ് പിന്തുണയും ഉണ്ട്. ജിയോഫോണില്‍ തന്നെ പ്രീലോഡ് ചെയ്തിരിക്കുന്ന kaiOS സ്‌റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. ബ്ലാക്ക്ബറി ഫോണിലെ പോലെ ലാന്‍ഡ്‌സ്‌കേപ്പ് മോഡും ഫോണിലെ പുതിയ സവിശേഷതയാണ്.

ജിയോഫോണ്‍ 2ന് 320x240 പിക്‌സല്‍ QVGA റസൊല്യൂഷനുളള 2.4 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഡ്യുവല്‍ സിം പിന്തുണയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. 150Mbps ഡൗണ്‍ലോഡ് സ്പീഡും 512എംബി റാമും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128ജിബി വരെ ഇന്റേര്‍ണല്‍ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

ജിയോഫോണ്‍ 2വിലും അതിന്റെ മുന്‍ഗാമിയെ പോലെ കയോസ് അടിസ്ഥാനമാക്കിയുളളതാണ്. എന്‍എഫ്‌സി, VoWiFi, 4ജി വോള്‍ട്ട്, എഫ്‌എം, ബ്ലൂട്ടൂത്ത്, വൈഫൈ, ജിപിഎസ് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്.


 


LATEST NEWS