മൂന്ന് ടെലികോം കമ്പനികൾക്ക് 3050 കോടി രൂപ പിഴ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂന്ന് ടെലികോം കമ്പനികൾക്ക് 3050 കോടി രൂപ പിഴ

ജിയോയില്‍ നിന്നുള്ള കോളുകള്‍ സ്വന്തം നെറ്റ്‍വര്‍ക്കിലേക്ക് കണക്ട് ചെയ്ത് നല്‍കാതിരുന്നതിന്  ചുമത്തിയിരുന്ന 3050 കോടി രൂപയുടെ പിഴ കേന്ദ്ര സർക്കാരും ശരിവച്ചു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികൾക്ക് 3050 കോടി രൂപയുടെ പിഴ ചുമത്തിയ ട്രായി തീരുമാനം കേന്ദ്ര ടെലികോം വകുപ്പിന്റെ അപെക്സ് ഡിസിഷന്‍ മേക്കിങ് ബോഡിയായ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷനും (ഡിസി സി) ശരിവയ്ക്കുകയായിരുന്നു. പിഴ ചുമത്താന്‍ ട്രായി നൽകിയ നിർദ്ദേശം ഡിപാർട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (ഡോട്ട്) നേരത്തെ തന്നെ അംഗീകരിച്ചിരുന്നു. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ കമ്പനികളില്‍ നിന്നാണ് ഭീമമായ തുക പിഴ ഈടാക്കണമെന്ന് ട്രായ് ആണ് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് ശുപാര്‍ശ നല്‍കിയിരുന്നത്.

എയർടെൽ, വോഡാഫോൺ എന്നിവയ്ക്ക് 21 സർക്കിളുകൾക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സർക്കിളുകൾക്ക് ഇതേ നിരക്കിലുമാണു പിഴചുമത്തിയിരിക്കുന്നത്. 2016 സെപ്റ്റംബർ അഞ്ചിനു സേവനം ആരംഭിച്ച റിലയൻസ് ജിയോ ഈ രംഗത്തു നേരത്തേ മുതലുള്ള കമ്പനികൾ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു ട്രായിയെ സമീപിക്കുകയായിരുന്നു.

കമ്പനികളുടെ നടപടി ഉപഭോക്തൃ വിരുദ്ധവും മൊബൈൽ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ട്രായി ആരോപിച്ചിരുന്നു. നിയമം ലംഘച്ച കമ്പനികളുടെ ലൈസൻസ് റദ്ദാക്കുന്ന ഉപഭോക്താക്കളെ ബാധിക്കുമെന്നതിനാലാണ് പിഴ ചുമത്താൻ ആവശ്യപ്പെടുന്നതെന്നും ട്രായി അറിയിച്ചു. ജിയോയുടെ ഫ്രീ വോയ്സ് കോളുകള്‍ തങ്ങളുടെ നെറ്റ്‍വര്‍ക്കുകളില്‍ കണക്ട് ചെയ്യാനാവില്ലെന്ന നിലപാടാണ് ഈ കമ്പനികള്‍ സ്വീകരിച്ചത്.


LATEST NEWS