ലോക വിപണിയിൽ ജിയോ ഒന്നാം സ്ഥാനത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക വിപണിയിൽ ജിയോ ഒന്നാം സ്ഥാനത്ത്

രാജ്യത്തെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോക്ക്  ഫോൺ വില്‍പ്പനയില്‍ ലോക  റെക്കോർഡ് നേട്ടം. ഫീച്ചർ ഫോൺ വിൽപ്പനയിൽ ഇത് ആദ്യമായാണ് ഇന്ത്യൻ ബ്രാൻഡ് ലോക വിപണിയിൽ ഒന്നാം സ്ഥാനത്തെത്തുന്നത്. രാജ്യാന്തര ഫീച്ചർ ഫോൺ വിപണിയിൽ 15 ശതമാനം വിഹിതമാണ് ജിയോഫോൺ സ്വന്തമാക്കിയത്.ഫീച്ചർ ഫോൺ വിപണിയിൽ 14 ശതമാനം വിപണി വിഹിതവുമായി നോക്കിയ രണ്ടാം സ്ഥാനത്തുമുണ്ട്.

13 ശതമാനം വിഹിതവുമായി ഐടെല്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. വൻകിട കമ്പനിയായ സാംസങ്ങും ടെക്‌നോയുമാണ് നാലാം സ്ഥാനത്തുള്ളത്.ഫോണിനൊപ്പം ഫ്രീ ഇന്റർനെറ്റ് സേവനങ്ങൾ നൽകിയതും കുറഞ്ഞ നിരക്കുമാണ് ജിയോ ഫോണിനെ ജനപ്രിയമാക്കിയതെന്ന് കൗണ്ടര്‍പോയ്ന്റ് റിസര്‍ച്ച് റിപ്പോർട്ടിലുണ്ട്. ജിയോഫോൺ നടപ്പു സാമ്പത്തിക വര്‍ഷം 38 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാഴ്ചവെച്ചത്. 2018 ലെ ആദ്യ പാദത്തിലെ മൊത്തം ഫീച്ചര്‍ ഫോണ്‍ വില്‍പ്പനയിൽ 43 ശതമാനമാണ് ഇന്ത്യയുടെ പങ്ക്.
 


LATEST NEWS