എല്‍ ജി ക്യു 6 ഇന്ത്യയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എല്‍ ജി ക്യു 6 ഇന്ത്യയില്‍

ഇന്ത്യയില്‍ എല്‍ജി ക്യു 6 അവതരിപ്പിച്ചു. 14,990 രൂപയാണ് വില. അസ്ട്രോ ബ്ലാക്ക്, ഐസ് പ്ളാറ്റിനം, ടെറാ ഗോള്‍ഡ് എന്നീ നിറങ്ങളില്‍  ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. 

എല്‍ജി ക്യു6-ന്  5.5 ഇഞ്ച് ക്യു.എച്ച്.ഡി. ഫുള്‍ വിഷന്‍ ഡിസ്‌പ്ലെയാണുള്ളത്. ആന്‍ഡ്രോയ്ഡ് 7.1.1 ന്യൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 435 പ്രോസ്സസറാണ് ഉപയോഗിച്ചിരിക്കുന്നത്. 32 ജി.ബി, 64 ജി.ബി സംഭരണശേഷിയിലുള്ളവയാകും ഫോണ്‍. 3ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. 13 മെഗാ പിക്സലിന്റെ  ഇരട്ട ക്യാമറ സംവിധാനമാണ് ഫോണില്‍ ഒരുക്കിയിട്ടുള്ളത്. രണ്ടു ക്യാമറകളിലൊന്ന് 10 ഡിഗ്രി വൈഡ് ആംഗിള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കുന്നതാണ്. മുന്‍വശത്ത് അഞ്ച് മെഗാപിക്സലിന്റെ ക്യാമറയാണ്. 

ഓഡിയോ പ്ലേബാക്കിന്റെ ഗുണമേന്മ ഉയര്‍ത്താനായി 32 ബിറ്റ് ഹൈ ഫൈ ക്വാഡ് കണ്‍വെര്‍ട്ടറും ഉപയോഗിച്ചിട്ടുണ്ട്. ഡോള്‍ബി വിഷന്‍ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണാണ് ക്യൂ 6. 3300 മില്ലി ആമ്പിയര്‍ നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ്. എല്‍.ടി.ഇ, വൈ ഫൈ, ബ്ലൂടൂത്ത് 4.2, എന്‍.എഫ്.സി, യു.എസ്.ബി. ടൈപ്പ്-ബി 2.0, തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. 

 


LATEST NEWS