മൊബൈല്‍ മോഷണം പോയാല്‍ ഇനി പേടിക്കണ്ട..

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൊബൈല്‍ മോഷണം പോയാല്‍ ഇനി പേടിക്കണ്ട..

മൊബൈല്‍ ഇല്ലാതെ ഒരു ദിവസം പോയിട്ട് ഒരു മിനിറ്റിനെ പറ്റിപോലും ചിന്തിക്കാന്‍ കഴിയാത്തവരാണ് നമ്മളില്‍ പലരും. അപ്പോള്‍ മൊബൈല്‍ മോഷണം പോയാലോ ആലോചിക്കാന്‍ കൂടി പറ്റില്ല. എന്നാല്‍ ഇനി വിഷമിക്കേണ്ട. മോഷണം പോയ മൊബൈല്‍ തിരിച്ച് നേടാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.

ജി പി ആര്‍ എസിന്റെ സഹായത്തോടെ മോഷണം പോയ മൊബൈല്‍ തിരിച്ചെടുക്കാന്‍ സാധിക്കും. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇതാ 

  • *#06#എന്ന് ഡയല്‍ ചെയ്യുക 
  • ഫോണില്‍ തെളിയുന്ന പതിനഞ്ചക്ക നമ്പര്‍ കുറിച്ചെടുത്തു സൂക്ഷിക്കണം.
  • മൊബൈല്‍ മോഷണം പോയാല്‍ ഈ   പതിനഞ്ചക്ക സംഖ്യ cop@vsnl.net എന്ന അഡ്രസ്സിലേക്ക് ഇ-മെയില്‍ ചെയ്യുക.ഒപ്പം മേല്‍വിലാസം, ഫോണ്‍ കമ്പനി, മോഡല്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ്, മോഷണം പോയ തീയതി എന്നിവയില്‍ ചേര്‍ക്കണം.

ജിപി ആര്‍ എസ് സംവിധാനം വഴി മോഷണം പോയ മൊബൈല്‍ എവിടെയുണ്ടെന്ന് 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താം. സിം മാറി നമ്പര്‍ മാറ്റിയാല്‍ പോലും നിങ്ങളുടെ ഫോണ്‍ എവിടെയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്താം