ആദ്യ ഇ–കാർ വിശേഷങ്ങളുമായി ഐടി സെക്രട്ടറി എം ശിവശങ്കര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആദ്യ ഇ–കാർ വിശേഷങ്ങളുമായി ഐടി സെക്രട്ടറി എം ശിവശങ്കര്‍

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്‍റേത്. ഇതിന്‍റെ ഭാഗമായി ഇലക്ട്രിക്ക് കാറുകള്‍ വാങ്ങുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തിന്‍റെ ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസിനു വേണ്ടിയാണ്  സർക്കാർ ആദ്യ ഇ–കാർ വാങ്ങിയത്. ഈ ഇലക്ട്രിക്ക് കാറിന്‍റെ ഗുണങ്ങളെപ്പറ്റി തുറന്നു പറയുകയാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്. 

താന്‍ ഉപയോഗിക്കുന്ന ഇലക്ട്രിക്ക് കാറില്‍ സഞ്ചരിക്കാന്‍ വേണ്ട ചെലവ് ഒരു കിലോമീറ്ററിന് വെറും 50 പൈസ മാത്രമാണെന്നാണ് ശിവശങ്കരന്‍ ഐഎഎസ് പറയുന്നത്. പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്ക് കിലോമീറ്ററിന് ഏഴ് രൂപയോളം ചെലവാകുമ്പോഴാണ് ഈ കുറഞ്ഞ ചെലവില്‍ നഗര യാത്രകള്‍ സാധിക്കുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 

12 ലക്ഷം രൂപയോളം ചെലവാക്കിയാണ് സര്‍ക്കാര്‍ ടാറ്റയുടെ ഈ കാര്‍ സ്വന്തമാക്കിയതെന്നും അദ്ദേഹം പറയുന്നു. 12 യൂണിറ്റോളം വൈദ്യുതി ഉപയോഗിച്ച് എട്ട് മണിക്കൂറു കൊണ്ട് ഫുള്‍ ചാര്‍ജ്ജാവുന്ന വാഹനം 120 കിലോമീറ്റര്‍ ഓടുമെന്നും ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കുന്നു.