കുറഞ്ഞ വില കൂടുതല്‍ സവിശേഷതകള്‍; ഷവോമി മി എ2 ഇന്ത്യന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുറഞ്ഞ വില കൂടുതല്‍ സവിശേഷതകള്‍; ഷവോമി മി എ2 ഇന്ത്യന്‍ വിപണിയില്‍

കാത്തിരിപ്പുകൾക്കൊടുവിൽ ഷവോമി മി എ2 ഇന്ത്യയിൽ അവതരിപ്പിച്ചു. ഓഗസ്റ് 9 ഉച്ചക്ക് 12 മാണി മുതലാണ് ഫോൺ വില്പനക്ക് എത്തുക. ആമസോൺ വഴി മാത്രമായിരിക്കും വിൽപ്പന. ജിയോയുടെ 4500 ജിബി ഡാറ്റ ഓഫറും 2200 രൂപ കാഷ്ബാക്ക് ഓഫറും വാങ്ങുന്നവർക്ക് ലഭിക്കും.

2017 ല്‍ ഇറങ്ങിയ എംഐ എ1ന്റെ പിന്‍ഗാമിയായ ഈ ഫോണ്‍ ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. ഫോണിന്റെ ഇന്ത്യയിലെ വില വരുന്നത് 4 ജിബി 64 ജിബി മോഡലിന് 16,999 രൂപയാണ്. 6 ജിബി 128 ജിബി മോഡൽ അവതരിപ്പിച്ചെങ്കിലും എത്താൻ അല്പം സമയമെടുക്കും എന്നതിനാൽ വില ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. 

ആന്‍ഡ്രോയ്ഡ് ഓറീയോ സ്റ്റോക്ക് വേര്‍ഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യൂവന്‍ സിം ഇടാന്‍ സാധിക്കുന്ന ഫോണിന്റെ സ്ക്രീന്‍ വലിപ്പം 5.99ഇഞ്ചാണ്, സ്ക്രീന്‍ ഫുള്‍ എച്ച്‌. ഡി പ്ലസാണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1080x2160 പിക്സലാണ്. സ്ക്രീന്‍ അനുപാതം 18:9ആണ്. 2.5ഡി കര്‍വ്ഡ് ഗ്ലാസാണ് സ്ക്രീനില്‍ ഉപയോഗിച്ചിരിക്കുന്നത്, ഗൊറില്ല ഗ്ലാസ് അഞ്ചിന്റെ സംരക്ഷണവും സ്ക്രീനിന് ലഭിക്കും.

എട്ട് കോറുളള സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് ഫോണിനുളളത്. അതായത് നാല് 2.2GHz Kryo 260 കോറുകളും, നാല് 1.8GHz Kryo 260 കോറുകളും അടങ്ങുന്നതാണ് ഈ പ്രോസസര്‍. അഡ്രിനോ 512 GPU ആണ് ഫോണിന്റെ ഗ്രാഫിക്‌സ് പ്രോസസര്‍. 4ജിബി റാം 32ജിബി സ്‌റ്റോറേജ്, 6ജിബി റാം 64ജിബി സ്‌റ്റോറേജ്, 6ജിബി 128ജിബി സ്‌റ്റോറേജ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

ഒക്ടാകോര്‍ ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 660ആണ് ഈ ഫോണിന്റെ ചിപ്പ്. ഗ്രാഫിക്കല്‍ പ്രോസസ്സര്‍ യൂണിറ്റ് അഡ്രിനോ 512 ആണ്. ക്യാമറയിലാണ് എംഐ എ1ല്‍ നിന്നും എ2വില്‍ എത്തിയപ്പോള്‍ ഏറ്റവും വലിയ മാറ്റം വരുത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോടു കൂടിയ ക്യാമറയാണ് ഫോണിനുളളത്. 20എംപി സെല്‍ഫി ക്യാമറയ്ക്ക് സോണിയുടെ IMX376 സെന്‍സാണാണുളളത്. സോഫ്റ്റ് എല്‍ഇഡി ഫ്‌ളാഷും ഇതിലുണ്ട്. ഫോണിന്റെ പിന്‍ ഭാഗത്ത് ഡ്യുവല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറയാണുളളത്. ഇതില്‍ പ്രധാന ക്യാമറയ്ക്ക് 12എംപിയും രണ്ടാമത്തെ ക്യാമറയ്ക്ക് 20എംപിയുമാണ്. പിന്‍ ക്യാമറയില്‍ ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസും ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷും ഉണ്ട്. എംഐ പോര്‍ട്രേറ്റ് മോഡ്, എംഐ ബാക്ഗ്രൗണ്ട് ബോകെ, എംഐ സ്മാര്‍ട്ട് ബ്യൂട്ടി 4.0 എന്നീ സവിശേഷതകളും ഫോണ്‍ ക്യാമറയില്‍ ഉണ്ട്.