ജയില്‍ പുള്ളികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് തടയിടാന്‍ പഞ്ചാബ്‌ സര്‍ക്കാരും ബിഎസ്എന്‍എലും കൈകോര്‍ക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജയില്‍ പുള്ളികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗത്തിന് തടയിടാന്‍ പഞ്ചാബ്‌ സര്‍ക്കാരും ബിഎസ്എന്‍എലും കൈകോര്‍ക്കുന്നു

പാട്യാല: ജയില്‍ പുള്ളികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗം  നിയന്ത്രിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍  ബിഎസ്എന്‍എലിന്റെ സഹായം തേടി . അത്യാധുനിക സിഗ്നല്‍ ജാമ്മറുകള്‍ ഉപയോഗിച്ചുള്ള പദ്ധതിയുടെ ആദ്യ ഘട്ടം പാട്യാല സെന്‍ട്രല്‍ ജയിലില്‍ നടപ്പാക്കും. 


പദ്ധതി ഫലപ്രദമായാല്‍ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. മൂന്ന് മാസക്കാലമാണ് ബിഎസ്എന്‍എലിന്റെ സിഗ്നല്‍ ജാമ്മറുകള്‍ ജയിലില്‍ സ്ഥാപിക്കുക. 4ജി ഫോണുകള്‍ ബ്ലോക്ക് ചെയ്യാനാണ് ബിഎസ്എന്‍എലിന്റെ ജാമ്മറുകള്‍ ഉപയോഗിക്കുന്നത്. 

മുമ്പ് ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിച്ച ജാമ്മറുകളാണ് ജയിലുകളില്‍ വിന്യസിച്ചിരുന്നത്  2ജി,3ജി ഫോണുകള്‍ ബ്ലോക്ക് ചെയ്യുന്നതില്‍ ഇത് വിജയകരമായിരുന്നു. എന്നാല്‍ 4ജി കണക്ഷനുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇത് ഉപയോഗിച്ച് സാധിക്കില്ല.

ഈ പരിമിതി ഉപയോഗപ്പെടുത്തിയാണ് നബ്ബ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തുനിന്നുള്ളവരുടെ സഹായത്തോടെ ആറ് ഗുണ്ടത്തലവന്മാരും രണ്ട് തീവ്രവാദികളും ജയില്‍ ചാടിയത്.


LATEST NEWS