മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ മാറ്റിയാല്‍ എട്ടിന്റെ പണി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ മാറ്റിയാല്‍ എട്ടിന്റെ പണി 

മൊബൈല്‍ ഫോണുകളുടെ ഐഎംഇഐ നമ്പര്‍ മാറ്റിയാല്‍ ഇനി മൂന്ന് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റം. മൊബൈല്‍ മോഷണങ്ങളും കളഞ്ഞുപോയ ഫോണുകള്‍ കണ്ടുപിടിക്കാതിരിക്കാനും ഐഎംഇഐ നമ്പര്‍ മാറ്റുന്നതും തടയാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ പദ്ധതിയെന്നും ടെലികോം മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു.

' ദി പ്രവെന്‍ഷന്‍ ഓഫ് ടാമ്പറിങ് ഓഫ് ദ മൊബൈല്‍ ഡിവൈസ് എക്യുപ്മെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍, റൂള്‍സ്, 2017' അറിഞ്ഞുകൊണ്ട് ഒരാള്‍ നിയമവിരുദ്ധമായി ഐഎംഇഐ നമ്പറിലോ അതിനെ സംബന്ധിക്കുന്ന സോഫ്റ്റ്വെയറിലോ മാറ്റം വരുത്തിയ ഫോണുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനായുള്ളതാണ് ഈ പുതിയ നിയമം. ഇന്ത്യന്‍ ടെലഗ്രാഫ് ആക്റ്റിന്റെ സെക്ഷന്‍ 7ഉം സെക്ഷന്‍ 25ഉം ചേര്‍ത്താണ് പുതിയ നിയമം ഉണ്ടായിരിക്കുന്നത്.

ഓരോ മൊബൈല്‍ ഹാന്റ്സെറ്റിന്റെയും തിരിച്ചറിയല്‍ നമ്പറാണ് ഐഎംഇഐ നമ്പര്‍. ഒരു ഫോണില്‍ നിന്നും വിളിക്കുമ്പോള്‍ ആ ഫോണിന്റെ ഐഎംഇഐ നമ്പറും ഫോണ്‍ നമ്പറും റെക്കോര്‍ഡ് ചെയ്യപ്പെടുന്നുണ്ട്. ഫോണ്‍ നമ്പര്‍ മാറ്റിയാലും ഐഎംഇഐ നമ്പറില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ സാങ്കേതികതയില്‍ അറിവുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വെച്ച് അതും മാറ്റാവുന്നതാണ്.

ഐഎംഇഐ നമ്പറില്‍ കളവ് കാണിക്കുന്നതിനെതിരെ നിയമം ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ടെലികോം മന്ത്രാലയം. 2009ല്‍ വ്യാജ ഐഎംഇഐ നമ്പറിലുള്ള ഫോണുകള്‍ക്ക് സേവനം നല്‍കരുതെന്ന് ടെലികോം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും വ്യാജ ഐഎംഇഐ തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ഒരേ ഐഎംഇഐ നമ്പറുള്ള 18,000ഓളം മൊബൈല്‍ ഫോണുകളുണ്ടെന്നാണ് ടെലികോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് ആന്റ് മോണിറ്ററിങ് സെല്ലിന്റെ കണ്ടെത്തല്‍. പുതിയ പദ്ധതിയുടെ കീഴില്‍ മോഷ്ടിക്കപ്പെട്ട ഫോണുകളില്‍ നിന്നും സിം കാര്‍ഡുകള്‍ മാറ്റിയാലും ഐഎംഇഐ നമ്പര്‍ മാറ്റിയാലും ആ ഫോണുകള്‍ തിരിച്ചറിഞ്ഞ് അതിലേക്കുള്ള എല്ലാ സേവനങ്ങളും നിര്‍ത്തിവെയ്ക്കും.


LATEST NEWS