മോമോ ചാലഞ്ചില്‍ മുന്നറിയിപ്പ് നല്‍കി; വനിതാ ശിശുക്ഷേമ മന്ത്രാലയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോമോ ചാലഞ്ചില്‍ മുന്നറിയിപ്പ് നല്‍കി; വനിതാ ശിശുക്ഷേമ മന്ത്രാലയം

ന്യൂഡല്‍ഹി: കൊലയാളി ഗെയിമായ മോമോ ചാലഞ്ചില്‍ മുന്നറിയിപ്പുമായി വനിതാ ശിശുക്ഷേമ മന്ത്രാലയം. സമൂഹ മാധ്യമങ്ങളില്‍ കുട്ടികളുടെ സ്വഭാവ രീതിയും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കണമെന്ന് രക്ഷിതാക്കളോട് കേന്ദ്ര മന്ത്രാലയം നിര്‍ദേശിച്ചു. ഇന്ന് മാധ്യമങ്ങളില്‍ മോമോ ഗെയിം വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

മോമോ ചാലഞ്ചിനേപ്പറ്റി കുട്ടികള്‍ക്ക് അറിയില്ലെങ്കില്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലെന്നും സമൂഹ മാധ്യമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഫോണില്‍ പുതിയ നമ്പറുകള്‍, അജ്ഞാത ഇ-മെയിലുകള്‍ എന്നിവ ധാരാളമായി വരുന്നുണ്ടെങ്കിലും അതൊക്കെ ഒന്നു ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

സുഹൃത്തുക്കളില്‍നിന്നും വീട്ടുകാരില്‍നിന്നും വിട്ടുനില്‍ക്കുക, ശാരീര ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുക തുടങ്ങിയ പ്രവണതകള്‍ കുട്ടികളിലുണ്ടോ എന്ന് ശ്രദ്ധിക്കണമെന്ന് മന്ത്രാലയം മുന്നറിയപ്പ് നല്‍കി.


LATEST NEWS