മോട്ടോ ജി7 വിപണിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മോട്ടോ ജി7 വിപണിയിലേക്ക്

കാത്തിരിപ്പുകള്‍ക്ക് അവസാനം. മോട്ടോ ജി7 ഇന്ന് വിപണിയില്‍ എത്തും. എച്ച്‌.ഡി പ്ലസ്‌ വാട്ടര്‍ഡ്രോപ്പ് നോച്ചോടു കൂടിയ 6.24 ഡിസ്‌പ്ലേ, ഒക്ടാ-കോര്‍ പ്രൊസസര്‍, പിന്നില്‍  12 എം പി 5 എം പി ഡ്യുവല്‍ ക്യാമറ, എട്ട് എം.പി മുന്‍ ക്യാമറ, 3000 എം.എ.എച്ച്‌ ബാറ്ററി, 4ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയും ഉള്ള ഫോണില്‍ 512 ജിബി വരെ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിക്കാം.

ആന്‍ഡ്രോയിഡ് പൈ ആണ് ഒ.എസ്. 15,000 രൂപ മുതല്‍ 20,000 വരെ വില പ്രതീക്ഷിക്കാവുന്ന മോട്ടോ ജി 7 കറുപ്പ്, വെള്ള എന്നീ രണ്ടു നിറങ്ങളില്‍ ലഭ്യമാകും.