മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനാഢ്യന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനാഢ്യന്‍

മുംബൈ: കുറഞ്ഞ ഡാറ്റ നിരക്കും സൗജന്യ 4ജി ഫീച്ചര് ഫോണും അവതരിപ്പിച്ച് മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ ധനാഢ്യനായി.ഓഹരി വില കുതിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനായ മുകേഷ് അംബാനിയുടെ സ്വത്തില്‍ 77,000 കോടിയുടെ(12.1 ബില്യണ്‍ ഡോളര്‍) വര്‍ധനവാണുണ്ടായതെന്ന് ബ്ലൂംബെര്‍ഗിന്റെ കോടീശ്വര സൂചിക പറയുന്നു.

സൗജന്യ 4ജി ഫീച്ചര്‍ ഫോണ്‍ പ്രഖ്യാപിച്ചതോടെയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില റെക്കോഡ് ഉയരത്തില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത 15 വര്‍ഷത്തിനിയിലെ ഉയര്‍ന്ന നിലയിലെത്തുകയും ചെയ്തു.

2000 കോടി രൂപയോളം മുടക്കിയ ടെലികോം ബിസിനസില്‍നിന്ന് കാര്യമായ നേട്ടമൊന്നും ഇതുവരെ കമ്പനിക്ക് ലഭിച്ചിട്ടില്ല.എണ്ണ ശുദ്ധീകരണം, പെട്രോകെമിക്കല്‍സ്, റീട്ടെയില്‍, മീഡിയ തുടങ്ങിയ ബിസിനസില്‍നിന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 90 ശതമാനം വരുമാനവും ലഭിക്കുന്നത്.


LATEST NEWS