പാട്ട് കേള്‍ക്കുന്നതിനായുള്ള മ്യൂസിക് പ്ലെയറുമായി യൂട്യൂബ് ഇന്ത്യയിലുമെത്തി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 പാട്ട് കേള്‍ക്കുന്നതിനായുള്ള മ്യൂസിക് പ്ലെയറുമായി യൂട്യൂബ് ഇന്ത്യയിലുമെത്തി 

കാലിഫോര്‍ണിയ : പാട്ട് കേള്‍ക്കുന്നതിനായുള്ള മ്യൂസിക് പ്ലെയറുമായി യൂട്യൂബ് ഇന്ത്യയിലുമെത്തിയിരിക്കുന്നു. അതായത്, ആസ്വാദകര്‍ക്കായി യൂട്യൂബിന്റെ മ്യൂസിക് സ്ട്രീമിങ് സേവനമായ യൂട്യൂബ് മ്യൂസിക് ആപ്പ് ആണ് ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, 100 പാട്ടുകള്‍ വരെ ഓഫ്‌ലൈനായി ഡൗണ്‍ലോഡ് ചെയ്തുവച്ച് കേള്‍ക്കാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

കൂടാതെ, ആദ്യമൊക്ക സൗജന്യമായി ഉപയോഗിക്കാനാകുമെങ്കിലും പിന്നീട് പണം നല്‍കാതെയുള്ള യൂട്യൂബ് മ്യൂസിക്കിന്റെ ഉപയോഗം അത്ര സുഖകരമാവില്ലെന്ന് മനസിലായിരുന്നു. മാത്രമല്ല, പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാനുള്ള സൗകര്യവും സബ്‌സ്‌ക്രിഷന്‍ ഇല്ലാത്തവര്‍ക്ക് കിട്ടിയിരുന്നില്ല. മാത്രവുമല്ല പാട്ടുകള്‍ക്കിടയില്‍ പരസ്യങ്ങള്‍ കയറി വരികയും ചെയ്യുന്നു. എല്ലാത്തിലും ഉപരിയായി ഇത് ഒഴിവാക്കാന്‍ യൂട്യൂബിന്റെ വരിക്കാരാവേണ്ടി വരുന്നതാണ്. 

നിലിവില്‍ യൂട്യൂബ് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 99 രൂപയും യൂട്യൂബ് മ്യൂസികിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷന് പ്രതിമാസം 149 രൂപയുമാണ് വില വരുന്നത്.അതായത്, നിങ്ങള്‍ ഗൂഗിള്‍ പ്ലേ മ്യൂസിക് വരികാരാണെങ്കില്‍ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിഷന്‍ ഓട്ടോമാറ്റിക് ആയി ലഭ്യമാവുന്നതാണ്. കൂടാതെ പാട്ടുകള്‍ കേള്‍ക്കാന്‍ മാത്രമായും പാട്ടുകളുടെ വീഡിയോ കാണുന്നതിനും യൂട്യൂബ് മ്യൂസിക് ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിനുപരി സാംസങ് ഗാലക്‌സി എസ് 10 ഉപയോക്താക്കള്‍ക്ക് നാല് മാസത്തെ യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഔദ്യോകിഗമായി പ്രഖ്യാപിച്ചിട്ടില്ല.