ബിഎസ്എന്‍എലിന്റെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഎസ്എന്‍എലിന്റെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു
ബിഎസ്എന്‍എല്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് എഫ്.ടി.ടി.എച്ച് പ്ലാനുകളാണ് ബിഎസ്എന്‍എല്‍ പരിഷ്‌കരിച്ചിരിക്കുന്നത് എന്ന് ടെലികോം ടോക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു . ഈ പ്ലാനുകളില്‍ പ്രതിദിനം ഉപയോഗിക്കാവുന്ന ഡേറ്റാ പരിധി 50 ജിബി അധികമായി ലഭിക്കും.
 
ഫൈബ്രോ ബിബിജി യുഎല്‍ഡി 1045 സിഎസ് 48, ബിഎസ്എന്‍എല്‍ ഫൈബ്രോ ബിബിജി യുഎല്‍ഡി 1395 സിഎസ്49, ഫൈബ്രോ ബിബിജി യുഎല്‍ഡി 1895 സിഎസ്129 എന്നീ പ്ലാനുകളാണ് പരിഷ്‌കരിച്ചത്. 1045 രൂപ, 1395 രൂപ, 1895 രൂപ എന്നിങ്ങനെ വില വരുന്ന ഈ പ്ലാനുകളില്‍ നിലവിലുള്ള പ്രതിധിന ഉപയോഗ പരിധിയേക്കാള്‍ 50 ജിബി ഡേറ്റ ലഭിക്കും.
 
1045 രൂപയുടെ പ്ലാനില്‍ നേരത്തെ 100 ജിബി അതിവേഗ ഡേറ്റയാണ് നല്‍കിയിരുന്നത്. അധിക ഡേറ്റ ലഭിക്കുന്നതോട് അത് 150 ജിബി ആയി ഉയരും. 30 എംബിപിഎസ് ആണ് ഡോണലോഡ് വേഗത. 1395 രൂപയുടെ പ്ലാനില്‍ നേരത്തെ 150 ജിബി ഡേറ്റ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 200 ജിബി ഡേറ്റ ലഭിക്കും . 40 എബിപിഎസ് വേഗതയാണ് ഈ പ്ലാനിനുള്ളത്.
 
1895 രൂപയുടെ പ്ലാനില്‍ 200 ജിബിയ്ക്ക് പകരം 250 ജിബി ഡേറ്റ ഇപ്പോള്‍ ലഭിക്കും. ഈ എഫ്ടിടിഎച്ച് പ്ലാനുകളില്‍ മറ്റ് ബിഎസ്എന്‍എല്‍ നമ്പറുകളിലേക്ക് അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, രാത്രി 10.30 നും രാവിലെ 6.00 നും ഇടയ്ക്ക് മറ്റ് നെറ്റ് വര്‍ക്കുകളിലേക്ക് അണ്‍ലിമിറ്റഡ് കോള്‍, ഞായറാഴ്ചകളില്‍ സൗജന്യ വോയ്‌സ് കോള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭിക്കുമെന്നും ടെലികോം ടോക്ക് സൂചിപ്പിക്കുന്നു.
 
അതേസമയം ഈ മൂന്ന് പ്ലാനുകളുടെയും ഡൗണ്‍ലോഡ് വേഗതയില്‍ രണ്ട് എംബിപിഎസിന്റെ കുറവുവരുത്തിയിട്ടുണ്ട്. നിലവിലുള്ള എഫ്ടിടിഎച്ച് ഉപയോക്താക്കള്‍ക്കും പുതിയ ആനുകൂല്യങ്ങള്‍ അടുത്ത മാസം മുതല്‍ ലഭ്യമാവും. പുതിയ ആളുകള്‍ക്ക് ഈ ആനുകൂല്യങ്ങളില്‍ തന്നെ പ്ലാന്‍ ഉപയോഗിച്ച് തുടങ്ങാം. അതേസമയം ഈ തീരുമാനത്തെ കുറിച്ച് ബിഎസ്എന്‍എല്‍ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
 
റിലയന്‍സ് ജിയോയുടെ ഗിഗാ ഫൈബര്‍ പദ്ധതി തുടക്കം കുറിക്കുകയാണെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ പ്ലാനുകള്‍ പരിഷ്‌കരിക്കുകയാണെന്ന പ്രഖ്യാപനവും വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ആഗസ്റ്റ് 15 മുതലാണ് ജിയോ ഗിഗാ ഫൈബര്‍ രാജ്യവ്യാപകമായി സേവനമാരംഭിക്കുന്നത്.

LATEST NEWS