വാട്സ്‌ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാന്‍ നിങ്ങളെ ഒരു റോബോട്ട് സഹായിച്ചാലോ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്സ്‌ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാന്‍ നിങ്ങളെ ഒരു റോബോട്ട് സഹായിച്ചാലോ?

ഏരിയ 120 എന്ന് വിളിക്കുന്ന ഗൂഗിളിന്റെ പരീക്ഷണ ശാലയില്‍ ഗൂഗിളിന്റെ ഹാങ്‌ഔട്ട്, അലോ ആപ്പുകളിലും വാട്സ്‌ആപ്പ്, ഫെയ്സ്ബുക്ക് മെസഞ്ചര്‍, ആന്‍ഡ്രോയിഡ് മെസേജസ്, സ്കൈപ്പ് തുടങ്ങിയ ആപ്ലിക്കേഷനുകളിലും പ്രവര്‍ത്തിക്കുന്ന 'റിപ്ലൈ' (Reply) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സംവിധാനത്തിന്റെ അണിയറ പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നിര്‍ദ്ദേശിക്കുന്ന സാങ്കേതിക വിദ്യ ഗൂഗിളിന്റെ അലോ ഉള്‍പ്പടെയുള്ള ആപ്ലിക്കേഷനുകളില്‍ ഇന്ന് ലഭ്യമാണ്. ഈ സംവിധാനത്തെ നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പരിഷ്കരിക്കാനുള്ള ശ്രമമാണ് ഗൂഗിള്‍ നടത്തുന്നത്. നിങ്ങളുടെ ഗതാഗത മാര്‍ഗവും നിങ്ങളുടെ നിലവിലെ സ്ഥാനവും അടിസ്ഥാനമാക്കിയുള്ള മറുപടി നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.നിങ്ങളുടെ കലണ്ടര്‍ പരിശോധിച്ച്‌ നിങ്ങള്‍ ഇന്ന് അവധിയാണോ എന്നും മറ്റുമുള്ള വിവരങ്ങള്‍ മറുപടി നിര്‍ദ്ദേശമായി റോബോട്ട് നല്‍കും.


LATEST NEWS