മെമ്മറി വേരിയന്റ് ഫോണ്‍ ഹോണര്‍ 6 പ്ലേ പുറത്തിറക്കി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെമ്മറി വേരിയന്റ് ഫോണ്‍ ഹോണര്‍ 6 പ്ലേ പുറത്തിറക്കി 

ഹോണര്‍ പുതിയ മെമ്മറി വേരിയന്റ് ഫോണ്‍ ഹോണര്‍ 6 പ്ലേ പുറത്തിറക്കി.3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ് സ്മാര്‍ട്ട്‌ഫോണിന് നല്‍കിയിരിക്കുന്നത്. പുതിയ 3ജിബി റാം വേരിയന്റിന് 6,838 രൂപയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന വില. ഹോണര്‍ 6 പ്ലേ എത്തിയിരിക്കുന്നത് 5 ഇഞ്ച് എച്ച്ഡി 720p ഡിസ്‌പ്ലേയിലാണ്, പിക്‌സല്‍ ഡെന്‍സിറ്റി 249ppi. വെളള, ഗോള്‍ഡ് എന്നീ വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.
രണ്ട് മെമ്മറി വേരിയന്റിലാണ് ഹോണര്‍ 6 പ്ലേ. 2ജിബി റാം 16ജിബി സ്റ്റോറേജ്, 3ജിബി റാം 32ജിബി സ്റ്റോറേജ് എന്നിങ്ങനെ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ മെമ്മറി കൂട്ടാം.

ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണിന് 8എംപി റിയര്‍ ക്യാമറയാണ്, കൂടാതെ 5എംപി സെല്‍ഫി ക്യാമറയും ഉണ്ട്. ഹോണര്‍ 6 പ്ലേ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ന്യുഗട്ട് ഒഎസില്‍ ആണ്.
ഹോണര്‍ 6 പ്ലേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് 3,020എംഎഎച്ച് ബാറ്ററിയാണ്. കൂടാതെ 4ജി വോള്‍ട്ട്, ബ്ലൂട്ടൂത്ത് 4.0, മൈക്രോ യുഎസ്ബി 2.0, ജിപിഎസ്, വൈഫൈ, ഡ്യുവല്‍ സിം എന്നിവ കണക്ടിവിറ്റികളും. 150ഗ്രാം ഭാരമാണ് ഈ ഫോണിന്. ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളില്‍ ഉള്‍പ്പെടുന്നു.