ഇന്‍ഫിനിക്സ് നോട്ട് 5 ഇന്ത്യന്‍ വിപണിയിലെത്തി; ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്‍ഫിനിക്സ് നോട്ട് 5 ഇന്ത്യന്‍ വിപണിയിലെത്തി; ഫ്ളിപ്കാര്‍ട്ടില്‍ ലഭ്യം

ഇന്‍ഫിനിക്സ് നോട്ട് 5 ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നു. ഫ്ളിപ്കാര്‍ട്ടിലാണ് ഫോണിന്റെ ആദ്യവില്‍പ്പന നടക്കുന്നത്. സ്റ്റൈല്യൂസോടു കൂടി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് ഇന്‍ഫിനികിസ് നോട്ട് 5 സ്‌റ്റൈല്യൂസ്. ഇതിന്റെ വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു.ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഇതിന്റെ വില വരുന്നത് 15,999 രൂപയാണ്.

ഈ സ്മാര്‍ട്‌ഫോണ്‍ ചുവപ്പ്, നീല എന്നീ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.93 ഇഞ്ച് ഫുള്‍വ്യൂ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 4,000 എംഎഎച്ചാണ് ബാറ്ററി. 4 ജിബി റാം 64 ജിബി സ്റ്റോറേജുളള ഫോണിന്, റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്. 16 എംപി റിയര്‍ ക്യാമറയും 16 എംപി ഫ്രണ്ട് ക്യാമറയുമാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.