വ്യാജ നമ്പറുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളെ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വ്യാജ നമ്പറുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന വാട്സ്ആപ്പ് സന്ദേശങ്ങളെ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍

വ്യാജ നമ്പറുകള്‍ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ഇത്തരം വാട്സ്‌ആപ്പ് സന്ദേശങ്ങളെ തടയാന്‍ പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് വാട്സ്‌ആപ്പ്. നിലവില്‍ അപരിചിതരായ ആളുകള്‍ നിങ്ങള്‍ക്ക് സന്ദേശം അയക്കുമ്ബോള്‍ അത് സ്പാം (Spam) ആണോ എന്ന് ഫെയ്സ്ബുക്ക് ചോദിക്കാറുണ്ട്. ഇതിനായി പ്രത്യേക റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ നല്‍കിയിട്ടുണ്ട്. ഒരു ഫോണ്‍ നമ്പര്‍ ഒരു പരധിയില്‍ കൂടുതല്‍ സ്പാം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ആ നമ്ബര്‍ വാട്സ്‌ആപ്പ് ബ്ലോക്ക് ചെയ്യും. കോണ്‍ടാക്റ് ഇന്‍ഫോ സെക്ഷനിലും റിപ്പോര്‍ട്ട് സ്പാം ബട്ടണ്‍ കാണാവുന്നതാണ്. നിലവില്‍ ഒരാള്‍ക്ക് കൂടിയത് 30 സന്ദേശങ്ങളാണ് അയക്കാന്‍ കഴിയുക. അതില്‍ കൂടുതല്‍ അയയ്ക്കുകയാണെങ്കില്‍ 25 തവണ വരെ അത് ആവര്‍ത്തിക്കുകയും ചെയാം. എന്നാല്‍ ഈ പരിധി കഴിഞ്ഞാല്‍ ആ സന്ദേശങ്ങള്‍ വാട്സ്‌ആപ്പ് പരിശോധിക്കും.