പരസ്യങ്ങള്‍ ഇല്ലാതെ വീഡിയോ കാണാന്‍ യൂട്യൂബ് പ്രീമിയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പരസ്യങ്ങള്‍ ഇല്ലാതെ വീഡിയോ കാണാന്‍ യൂട്യൂബ് പ്രീമിയം
ഉപയോക്താക്കളില്‍ നിന്നും പൈസ ഈടാക്കി വീഡിയോകള്‍ നല്‍കുന്ന സേവനമാണ് യൂട്യൂബ് പ്രീമിയം വീഡിയോകള്‍.വീഡിയോ കാണുമ്പോള്‍ പരസ്യങ്ങള്‍ ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും.
യൂട്യൂബിന്റെ പ്രീമിയം സേവനങ്ങള്‍ ബ്രിട്ടനില്‍ ആരംഭിച്ചു.യൂട്യൂബ് റെഡിന് പകരമായാണ് യൂട്യൂബ് പ്രീമിയം അവതരിപ്പിക്കുന്നത്. സ്‌പോടിഫൈ ആപ്പിള്‍ മ്യൂസിക് പോലുള്ള വീഡിയോ മ്യൂസിക് സേവനങ്ങള്‍ ഈടാക്കുന്ന അതേ തുകയാണ് വീഡിയോകള്‍ക്കും ഗാനങ്ങള്‍ക്കുമെല്ലാം യൂട്യൂബ് ഈടാക്കുക. നേരത്തെയുണ്ടായിരുന്ന യൂട്യൂബ് മ്യൂസിക് സേവനത്തെ പരിഷ്‌കരിച്ചാണ് യൂട്യൂബ് മ്യൂസിക് പ്രീമിയം സേവനം ആരംഭിക്കുന്നത്.
ഗൂഗിള്‍ പ്ലേ മ്യൂസിക്കിനും പകരക്കാരനാണ് പുതിയ യൂട്യൂബ് മ്യൂസിക് പ്രീമിയം വീഡിയോകളും പാട്ടുകളും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നതോടൊപ്പം അവ പശ്ചാത്തലത്തില്‍ പ്ലേ ചെയ്യാനുള്ള സൗകര്യവും പുതിയ സേവനങ്ങളില്‍ ലഭിക്കും.
 
പ്രമുഖ യൂട്യൂബ് വീഡിയോ നിര്‍മാതാക്കളില്‍ നിന്നുള്ള 65 ഓളം പരമ്പരകള്‍ യൂട്യൂബ് പ്രീമിയം ഉപയോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. വ്യക്തികളില്‍ നിന്ന് 11.9 പൗണ്ടും (900 രൂപയില്‍ അധികം) ഫാമിലി പ്ലാനിന് 14,99 പൗണ്ടുമാണ് പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം വരുന്ന ചിലവ്. ഇത് നെറ്റ്ഫ്‌ലിക്‌സ്,ആമസോണ്‍ പ്രൈം വീഡിയോ സേവനങ്ങളേക്കാള്‍ കൂടുതലാണെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫാമിലി പ്ലാനിൽ ആറ് പേർക്ക് പ്രീമിയം സേവനങ്ങൾ ഉപയോഗിക്കാം. യൂട്യൂബ് മ്യൂസിക് പ്രീമിയസേവനത്തിന് പ്രതിമാസം 9.99 രൂപയാണ് വില.ആന്‍ഡ്രോയിഡ്. ഐഓഎസ് സ്മാര്‍ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും അതുപോലെ ഗൂഗിള്‍ ഹോം സ്മാര്‍ട് സ്പീക്കറുകളിലും പ്രീമിയം സേവനം ലഭ്യമാവും. അമേരിക്കയിലാണ് യൂട്യൂബ് പ്രീമിയം ആദ്യമായി ആരംഭിച്ചത്. നിലവിൽ 17 ഓളം രാജ്യങ്ങളിൽ ഇത് ലഭ്യമാണ്.

LATEST NEWS