നോക്കിയ 2 എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോക്കിയ 2 എത്തുന്നു

സാധാരണക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയ്ക്ക് നോക്കിയ 2 പുറത്തിറങ്ങുന്നു. വില കുറവാണെങ്കിലും മികച്ച സവിശേഷതകളാണ് അധികൃതര്‍ ഉറപ്പുനല്‍കുന്നത്. 4.7 ഇഞ്ച് സ്‌ക്രീനാണ് ഫോണിന്. ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുത്തന്‍ പതിപ്പായ നൂഗ 7.1 ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. 8ജിബി സ്റ്റോറേജ്, 1 ജിബി റാം, 8എംപി ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ, 4000 എംഎഎച് ബാറ്ററി എന്നിവയാണ് സവിശേഷതകള്‍. രണ്ട് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 9277 രൂപയാകും ഫോണിന്റെ വില. നവംബറില്‍ ഫോണ്‍ പുറത്തിറങ്ങുമെന്നാണ് സൂചന.