നോക്കിയ 5, നോക്കിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കുറച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോക്കിയ 5, നോക്കിയ 8 സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വില കുറച്ചു

ദില്ലി: നോക്കിയയുടെ പ്രധാന ഫോണുകളായ നോക്കിയ 5, നോക്കിയ 8 സ്മാര്‍ട്ട്‌ഫോണുകളുടെ വില കുത്തനെ കുറച്ചു. നോക്കിയ 5 3ജിബി പതിപ്പിന്റെ വില 13,499 രൂപയില്‍ നിന്ന് 12,499 രൂപയായി കുറച്ചു. നോക്കിയ 8 ന്റെ വില 36,999 രൂപയില്‍ 28,999 രൂപയായി. പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും.

പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനിരിക്കെയാണ് നോക്കിയ ഫോണുകളുടെ വില കുത്തനെ കുറച്ചത്.


LATEST NEWS