നോക്കിയ 6 ന് വേണ്ടി ആമസോണില്‍ വമ്പന്‍ രജിസ്‌ട്രേഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോക്കിയ 6 ന് വേണ്ടി ആമസോണില്‍ വമ്പന്‍ രജിസ്‌ട്രേഷന്‍

ആദ്യം നമ്മുടെ കൈയ്യികളില്‍ എത്തിയ  നോക്കിയ ബ്രാന്‍ഡ് ഒരിക്കലും നമ്മുടെ മനസില്‍ നിന്ന് മായുകയില്ല. ഓരോ സെഗ്മെന്റിലും ഈ സ്മാര്‍ട്ട്‌ഫോണുകള്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാല്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച രീതിയില്‍ വിപണിയില്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ നോക്കിയ കുറച്ചു കാലത്തേക്ക് വിപണിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു.

എന്നാല്‍, ഇതെല്ലാം മാറ്റി മറിച്ച് നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകളും ഫീച്ചര്‍ ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. നോക്കിയ ഫോണുകള്‍ ഇന്നും ഇന്ത്യന്‍ വിപണിയില്‍ തിളങ്ങി നില്‍ക്കുകയാണ്, കാരണം ഇപ്പോഴും നോക്കിയ ആരാധകര്‍ ഉണ്ടെന്ന് അര്‍ത്ഥം.

നോക്കിയ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയ 6 ന് ആമസോണില്‍ ഇതുവരെ ലഭിച്ചത് 1 മില്യണിലധികം രജിസ്‌ട്രേഷന്‍.

14,999 രൂപ വിലയുള്ള ഈ സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് 23 മുതല്‍ ആമസോണില്‍ ലഭ്യമാകും. 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, സ്മാര്‍ട്ട് ഓഡിയോ ആംപ്ലിഫയറോടുകൂടിയ മികച്ച ശബ്ദ സംവിധാനങ്ങള്‍ ഈ മോഡലിലുണ്ട്.
 


LATEST NEWS