ആമസോണ്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍  നോക്കിയ 8 ലിസ്റ്റ് ചെയ്തു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആമസോണ്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍  നോക്കിയ 8 ലിസ്റ്റ് ചെയ്തു 

ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണായ നോക്കിയ 8 ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിന് അവതരിപ്പിക്കുകയാണ്. മണിക്കൂറുകള്‍ മാത്രമാണ് ലോഞ്ച് ചെയ്യാന്‍, അതിനു മുന്‍പു തന്നെ ആമസോണ്‍ ഇന്ത്യയില്‍ ഈ സ്മാര്‍ട്ട്ഫോണ്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ആമസോണില്‍ മാത്രം ഈ ഫോണ്‍ ലഭിക്കും എന്നു മാത്രമല്ല പറഞ്ഞിരിക്കുന്നത്, ഈ ഫോണിന്റെ വിലയും അതില്‍ നല്‍കിയിട്ടുണ്ട്. അതായത് 36,999 രൂപയാണ്. മുന്‍നിര സ്മാര്‍ട്ട്ഫോണുകളില്‍ പ്രതീക്ഷിക്കാവുന്ന വിലയേക്കാള്‍ താരതമ്യേന ഇത് വളരെ കുറവാണ്. അതു പോലെ സ്മാര്‍ട്ട്ഫോണ്‍ ലഭ്യതയെ ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കാന്‍ താത്പര്യമുളള ഉപഭോക്താക്കള്‍ Notify Me' എന്നും ഇതില്‍ കാണിക്കുന്നുണ്ട്.

നോക്കിയ 8ന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവ നല്‍കുമെന്നു പ്രതീക്ഷിക്കുന്നു. എന്നാല്‍ 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്ന വേരിയന്റ് വരുമോ എന്ന് ഉറപ്പില്ല. ചിലപ്പോള്‍ ഇത് ഒക്ടോബറില്‍ വന്നേക്കാം എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നോക്കിയ 8ന് യൂണിബോഡി ഡിസൈനും 6000 സീരീസ് അലൂമിനിയവുമാണ്. ആന്‍ഡ്രോയ്ഡ് 7.1 ന്യുഗട്ട് ഔട്ട് ഓഫ് ബോക്സാണ് ഇപ്പോള്‍, എന്നാല്‍ ആന്‍ഡ്രോയ്ഡ് 8.0 ഓറിയോ അപ്ഡേറ്റ് ചെയ്യാം. 5.3 ഇഞ്ച് 2K എല്‍സിഡി ഡിസ്പ്ലേയും കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും, സ്നാപ്ഡ്രാഗണ്‍ 835 SoCയുമാണ് മറ്റു സവിശേഷതകള്‍ പറഞ്ഞിരിക്കുന്നത്.


LATEST NEWS