നോക്കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ സിക്‌സിെന്റ ബുക്കിങ്ങ് 10 ലക്ഷം കടന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോക്കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ സിക്‌സിെന്റ ബുക്കിങ്ങ് 10 ലക്ഷം കടന്നു


ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റായ ആമസോണ്‍ വഴി നോക്കിയയുടെ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ സിക്‌സിന്റെ ബുക്കിങ്ങ് 10 ലക്ഷവും കടന്ന് മുന്നേറുന്നു. ഫേണിന്റെ ബുക്കിങ്ങ് ജൂലൈ 14നാണ് ആരംഭിച്ചത്. ആഗസ്റ്റ് 23നാണ് വില്‍പന. പ്രൈം ഉപഭോക്താകള്‍ക്ക് 1000 രൂപ കിഴിവിലാണ് ആമസോണ്‍ ഫോണ്‍ ലഭ്യമാക്കുന്നത്. ഫോണ്‍ വാങ്ങുന്ന വോഡഫോണ്‍ ഉപഭോക്താകള്‍ക്ക് പ്രത്യേക ഓഫറുകളും ലഭിക്കും.
നോക്കിയ 6ന്റെ പ്രധാന പ്രത്യേകതകള്‍ 5.5 ഇഞ്ച് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗന്‍ പ്രൊസസര്‍, 3 ജി.ബി റാം, 32 ജി.ബി സ്‌റ്റോറേജ് എന്നിവയെല്ലാമാണ്. മികച്ച ശ്രവ്യാനുഭവത്തിനായി ഇരട്ട ആംബ്ലഫയറുള്ള ഓഡിയോ സിസ്റ്റത്തില്‍ ഡോള്‍ബി അറ്റ്‌മോസ് ടെക്‌നോളജിയും നല്‍കിയിരിക്കുന്നു. 16 മെഗാപിക്‌സലിന്റ പ്രധാന ക്യാമറയും 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണിലുള്ളത്. 3,000 എം.എ.എച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ന്യൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് മിക്ക കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്.


LATEST NEWS