വിപണി കീഴടക്കാന്‍ നോക്കിയ 9 ഫ്ലാഗ്ഷിപ്പ് ഫോണ്‍.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിപണി കീഴടക്കാന്‍ നോക്കിയ 9 ഫ്ലാഗ്ഷിപ്പ് ഫോണ്‍.

ആന്‍ഡ്രോയ്ഡ് ഫോണുകളുമായി വീണ്ടും വിപണിയിലെത്തിയിരിക്കുകയാണ് നോക്കിയ. വിപണിയിലെത്തിയ നോക്കിയ ആന്‍ഡ്രോയ്ഡ് ഹാന്‍ഡ്‌സെറ്റുകള്‍ക്കെല്ലാം മിക്ക രാജ്യങ്ങളിലും വന്‍ സ്വീകരണമാണ് ലഭിച്ചത്. ഇതെതുടര്‍ന്നാണ് കമ്പനി ഇപ്പോള്‍ മറ്റൊരു അത്യുഗ്രന്‍ ഫ്‌ലാഗ്ഷിപ്പ് ഫോണ്‍ കൂടി വിപണിയില്‍ കൊണ്ടുവന്നിരിക്കുന്നത്. നോക്കിയ 9 എന്ന് പേരിട്ടിരിക്കുന്ന ഹാന്‍ഡ്‌സെറ്റിന്റെ വിവരങ്ങള്‍ വിവിധ ടെക് വെബ്‌സൈറ്റുകള്‍ പുറത്തുവിട്ടു. 

ലഭ്യമായ വിവരങ്ങള്‍ പ്രകാരം നോക്കിയ 9 ആന്‍ഡ്രോയ്ഡ് 7.1.1 നൗഗറ്റ് ഒഎസുമായാണ് പുറത്തിറങ്ങുക. സ്‌നാപ്ഡ്രാഗന്‍ 835 എസ്ഒസി പ്രോസററുള്ള ഹാന്‍ഡ്‌സെറ്റ് 8 ജിബി റാമുമായാണ് അവതരിപ്പിക്കുക. 5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്‌പ്ലെ, 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളായിരിക്കും. 41 മെഗാപിക്‌സലിന്റെ മികച്ച ക്യാമറയുമായാണ് നോക്കിയ 9 എത്തുക. ഇതിനു പുറമെ ക്വിക്ക് ചാര്‍ജ് 4.0 ടെക്‌നോളജിയും ഉണ്ടാകും. അത്യാധുനിക ഫീച്ചറുകളുളള നോക്കിയ 9 ന് 54,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.