പുതുചരിത്രം സൃഷ്ടിച്ച് പൈലറ്റില്ലാ വിമാനം കോറ; പറന്നത് രണ്ട് യാത്രക്കാരുമായി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതുചരിത്രം സൃഷ്ടിച്ച് പൈലറ്റില്ലാ വിമാനം കോറ; പറന്നത് രണ്ട് യാത്രക്കാരുമായി 

ഭാവിയുടെ വാഗ്ദാനമായാ പൈലറ്റില്ലാ വിമാനം രണ്ട് യാത്രക്കാരുമായി ന്യൂസിലന്റില്‍ പരീക്ഷണപ്പറക്കല്‍ നടത്തി വിജയിച്ചു. ഗൂഗിള്‍ സ്ഥാപകനായ ലാറി പേജിന്റെ കിറ്റി ഹോക്ക് എന്ന വിമാന കമ്പനിയാണ്  പുതുചരിത്രം സൃഷ്ടിച്ചത്. കിറ്റി ഹോക്ക് നിര്‍മിച്ച കോറ എന്ന ചെറുവിമാനം ഒരു പൂര്‍ണ ഇലക്ട്രോണിക് വിമാനമാണ്. 

ഒരു വിമാനം എന്ന് എല്ലാ അര്‍ത്ഥത്തിലും വിശേഷിപ്പിക്കാന്‍ സാധിക്കും കിറ്റി ഹോക്കിനെ. എന്നാൽ, പറന്നുയരാനും താഴാനും ഒരു റണ്‍വേ ആവശ്യമില്ല കോറയ്ക്ക്. വലിയ പ്രൊപ്പല്ലറുകള്‍ക്ക് പകരം ചെറുഫാനുകളാണ് കോറയെ ഉയര്‍ത്തുന്നത്. എന്നാല്‍ മുന്നോട്ട് കുതിക്കാന്‍ കോറയെ സഹായിക്കുന്നത് ഒരു പ്രൊപ്പല്ലറാണ്. 178 കിലോമീറ്റര്‍ വേഗതയില്‍ ഈ ചെറുവിമാനം പറക്കും. 100 കിലോമീറ്റര്‍ ഒറ്റയടിക്ക് പറക്കാനുള്ള കഴിവ് നിലവിലുണ്ട്.

ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് കോറയ്ക്കുള്ളത്. ഓട്ടോ പൈലറ്റ് സംവിധാനം തകരാറിലായാലും സുരക്ഷിതമായി താഴെയെത്താനാകുന്ന സംവിധാനം കോറയ്ക്കുണ്ട്. ഇനി എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളും പ്രവര്‍ത്തിക്കാതെയായാല്‍ പാരച്ചൂട്ട് വിടര്‍ന്ന് ഈ ചെറുവിമാനത്തിന് സുരക്ഷയൊരുക്കും. നിര്‍മാതാക്കള്‍ ഏറ്റവും ശ്രദ്ധ ചെലുത്തിയിരിക്കുന്നതും സുരക്ഷയിലാണ്.


LATEST NEWS