വണ്‍പ്ലസ് ആരാധകരുടെ കാത്തിരുപ്പിന് വിരാമം; 5ടി ചുവന്ന വേരിയന്റ് ജനുവരി 26ന് ഇന്ത്യന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വണ്‍പ്ലസ് ആരാധകരുടെ കാത്തിരുപ്പിന് വിരാമം; 5ടി ചുവന്ന വേരിയന്റ് ജനുവരി 26ന് ഇന്ത്യന്‍ വിപണിയില്‍

വണ്‍പ്ലസ് 5ടി ചുവന്ന വേരിയന്റ് ജനുവരി 26ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

6 ഇഞ്ച് അമോലെഡ് FHD 2160X1080 പിക്സല്‍ ഡിസ്പ്ലേ, ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 835SoC, 3300എംഎഎച്ച്‌ ഫാസ്റ്റ് ചാര്‍ജ്ജിങ്ങ് ടെക്നോളജി ബാറ്ററിയും ഇൗ ഫോണിന്റെ മികച്ച സവിശേഷതകളാണ്.

ഏറ്റവും അടുത്തിടെയാണ് വണ്‍പ്ലസ് 5ടിക്ക് ആന്‍ഡ്രോയിഡ് ഓറിയോ അപ്ഡേറ്റ് ലഭിച്ചത്. ഇതിലൂടെ ഫോണിന് ഒട്ടനേകം മികച്ച സവിശേഷതകളും ലഭിച്ചിരിക്കുന്നു. റിയര്‍ ക്യാമറ സെറ്റപ്പുമായെത്തിയ ഈ ഫോണില്‍ 16എംപി പ്രൈമറി സെന്‍സറും, 20എംപി സെക്കന്‍ഡറി സെന്‍സറുമാണ്. 16എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ വിഭാഗത്തില്‍.

ആമസോണ്‍ ഇന്ത്യ വഴിയാകും ഈ ഫോണ്‍ എത്തുന്നത്. വണ്‍പ്ലസ് 5ടി മിഡ് ബ്ലാക്ക് വേരിയന്റിന് 37,999 രൂപയാണ്, ഇതേ വിലയായിരിക്കും റെഡ് വേരിയന്റിനും എന്നു പ്രതീക്ഷിക്കുന്നു.