ഓപ്പോ A83 ജനുവരി 17-ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍; വില പതിനയ്യായിരത്തില്‍ താഴെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓപ്പോ A83 ജനുവരി 17-ന് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍; വില പതിനയ്യായിരത്തില്‍ താഴെ

ഓപ്പോ A83 ജനുവരി 17-ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി 17-ന് ഓപ്പോ ബംഗളൂരുവില്‍ ഒരു ചടങ്ങ് നടത്തുന്നുണ്ട്. ഇതിലേക്ക് മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചുകൊണ്ട് നല്‍കിയ പത്രക്കുറിപ്പില്‍ ഇതേക്കുറിച്ച്‌ സൂചനകളില്ലെങ്കിലും ചടങ്ങില്‍ ഓപ്പോ A83 പുറത്തിറക്കുമെന്ന് പറയപ്പെടുന്നു.

15000 രൂപയില്‍ താഴെയായിരിക്കും ഫോണിന്റെ വിലയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനീസ് വിപണിയില്‍ ലഭ്യമായ ഓപ്പോ A83-ന്റെ സവിശേഷതകള്‍ നോക്കാം.

5.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി എല്‍സിഡി ഡിസ്പ്ലേയാണ് ഓപ്പോ A83-ല്‍ ഉള്ളത്. 1440*720 പിക്സല്‍ റെസല്യൂഷനോട് കൂടിയ ഡിസ്പ്ലേയുടെ ആസ്പെക്‌ട് റേഷ്യോ 18:9 ആണ്. മള്‍ട്ടി ടച്ച്‌ സാങ്കേതികവിദ്യയാണ് ഡിസ്പ്ലേയുടെ മറ്റൊരു പ്രത്യേകത. 2.5 GHz ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P23 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 4GB റാമും 32 GB സ്റ്റോറേജുമുണ്ട്. ഇത് 128 GB വരെ വര്‍ദ്ധിപ്പിക്കാനും കഴിയും.

പിന്‍ഭാഗത്ത് എല്‍ഇഡി ഫ്ളാഷോട് കൂടിയ 13 MP പ്രൈമറി ക്യാമറയുണ്ട്. ഓട്ടോ ഫോക്കസ്, 720ു റെക്കോര്‍ഡിംഗ് എന്നിവയാണ് ഈ ക്യാമറയുടെ പ്രത്യേകതകള്‍. സെല്‍ഫി ക്യാമറ 8MP ആണ്. ഫിംഗര്‍പ്രിന്റ് സെന്‍സറിന് പകരം ഓപ്പോ ഫെയ്സ് അണ്‍ലോക്കാണ് A83-യില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഓപ്പോയുടെ സ്വന്തം കളര്‍ OS3.2-ന് ഒപ്പം ആന്‍ഡ്രോയ്ഡ് 7.1.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 3180 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 4G VoLTE, വൈ ഫൈ 802.11ac, ബ്ലൂടൂത്ത് 4.2, യുഎസ്ബി ടൈപ്പ്- സി, ജിപിഎസ്, GLONASS, ഇരട്ട സിം എന്നിവയാണ് ഫോണിനെ ആകര്‍ഷകമാക്കുന്ന മറ്റ് ഘടകങ്ങള്‍. ആംബിയന്റ് ലൈറ്റ്, ഡിസ്റ്റന്‍സ് & ഗ്രാവിറ്റി സെന്‍സറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 150.5*73.1*7.7 മില്ലീമീറ്റര്‍ വലുപ്പമുള്ള ഫോണിന്റെ ഭാരം 143 ഗ്രാമാണ്.