സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ് 7

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെല്‍ഫിക്ക് മികച്ച മാറ്റവുമായി ഓപ്പോ എഫ് 7

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഓപ്പോയുടെ പുതിയ ഫോണ്‍ എത്തുന്നു. ഓപ്പോ എഫ്7 എന്ന പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധയാര്‍ജ്ജിച്ച എ6 ന്റെ പിന്‍ഗാമിയാണ്.

25എംപി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുന്‍ ക്യമറയുമായി എത്തുമെന്നു പറയപ്പെടുന്നു. കൂടാതെ ഹൈ ഡൈനാമിക് റേഞ്ച് (HDR) ടെക്‌നോളജിയും സ്വന്തമാക്കുന്നു ഓപ്പോ എഫ്7. അപ്‌ഗ്രേഡ് ചെയ്ത ബ്യൂട്ടി മോഡും മുമ്പോരിക്കലുമില്ലാത്ത മറ്റു ക്യാമറ സവിശേഷതകളും സ്മാര്‍ട്ട്‌ഫോണില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) എന്ന ശക്തിയും കൂട്ടിച്ചേര്‍ത്താണ് കമ്പനിയുടെ എഞ്ചിനിയറിങ്ങ് ടീം ഈ ഫോണിനെ അവതരിപ്പിക്കുന്നത്. ഓപ്പോ വികസിപ്പിച്ചെടുത്ത AI സെല്‍ഫി ടെക്‌നോളജി മാര്‍ക്കറ്റില്‍ വലിയൊരു മത്സരം തന്നെ നടത്തി. തുടര്‍ച്ചയായ അടിസ്ഥാത്തില്‍ അതിന്റെ വൈദഗ്ധ്യം മെച്ചപ്പെടുത്താന്‍ മികച്ച ഫോട്ടോഗ്രാഫറിന്റെ നിര്‍ദ്ദേശമാണ് നല്‍കുന്നത്.

ഓപ്പോയുടെ മറ്റു പുതിയ ഹാന്‍സെറ്റുകളായ എഫ്5, എ83 ഇവയില്‍ സ്മാര്‍ട്ട് A.I ഉളളതിനാല്‍ മികച്ച ഛായചിത്രങ്ങളാണു നല്‍കുന്നത്.ഓപ്പോ എഫ് 7ലെ AI സാങ്കേതിക വിദ്യയില്‍ പുതിയ ചില മാറ്റങ്ങളും വരുത്തുമെന്നു പ്രതീക്ഷിക്കുന്നു. 25എംപി ഹൈ എന്‍ഡ് ക്യാമറയില്‍ അപ്‌ഗ്രേഡ് ബ്യൂട്ടി മോഡ് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഓപ്പോയുടെ ഈ അടുത്തിടെ അപ്‌ഗ്രേഡ് ചെയ്ത കസ്റ്റമൈസ്ഡ് ബ്യൂട്ടി മോഡും' ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു. ഇത് പ്രകൃതിതത്തമായ ഫോട്ടോകളെ മികച്ചതാക്കാന്‍ സഹായിക്കുന്നു.