പുതിയ വില്‍പ്പന തന്ത്രവുമായി പതഞ്ജലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ വില്‍പ്പന തന്ത്രവുമായി പതഞ്ജലി

ബാബ രാംദേവിന്‍റെ കീഴിലുള്ള കമ്പനിയായ പതഞ്ജലി ടെലികോം രംഗത്തേക്ക് കടക്കുന്നു .പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലുമായി ചേര്‍ന്നാണ് പതഞ്‌ജലി സിം വിതരണം നടത്തുന്നത് .ജിയോയ്ക്ക് സമാനമായ നീക്കമാണ് പതഞ്‌ജലിയും  ലക്ഷ്യമിടുന്നത്.ഇന്ത്യക്കകത് പരിധിയില്ലാതെ വിളിക്കാന്‍ കഴിയുന്ന സിംമാണ് പതഞ്‌ജലി അവതരിപ്പികുന്നത് .144 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍  2 ജിബി ഡറ്റയും 100സൗജന്യ എസ് എം എസ്സും ലഭിക്കും .ബി എസ എന്‍ എല്ലിന്റെ എല്ലാ ഓഫീസിലും പതഞ്‌ജലി കാര്‍ഡ്‌ ലഭിക്കുന്നതാണ് .

ആദ്യ ഘട്ടത്തില്‍ പതഞ്‌ജലി ജീവനക്കാര്‍ക്കാണ് സിം നല്‍കിയത് .കഴിഞ്ഞ ഞായറാഴ്ച്ചയാണ് പതഞ്ജലി സിം അവതരിപ്പിച്ചത്. ഓരോ സിം കാര്‍ഡിലും വൻ ഓഫറുകൾ നല്‍കാനാണ് പതഞ്ജലി പദ്ധതിയിടുന്നത്. സ്വദേശി സമൃദ്ധി സിം കാർഡ് ഉപയോഗിക്കുന്നവർക്ക് പതഞ്ജലിയുടെ എല്ലാ ഉൽപ്പന്നങ്ങളും വൻ ഓഫറില്‍ വിൽക്കും.