‘പേ പാല്‍’ ഇന്ത്യയില്‍ പുതിയ സേവനങ്ങളുമായെത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘പേ പാല്‍’ ഇന്ത്യയില്‍ പുതിയ സേവനങ്ങളുമായെത്തുന്നു

രാജ്യത്തെ അന്താരാഷ്ട്ര പണമിടപാട് സേവനങ്ങള്‍ മാത്രം നല്‍കി വന്നിരുന്ന മുന്‍നിര ആഗോള ഡിജിറ്റല്‍ പേമന്റെ് സ്ഥാപനമായ പേ പാല്‍ ഇന്ത്യയില്‍ പുതിയ സേവനങ്ങളുമായെത്തുന്നു. ഇനിമുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ചില പ്രമുഖ വ്യവസായ സ്ഥാപനങ്ങളിലേക്ക് പേ പാല്‍ ഉപയോഗിച്ച് പണമിടപാട് സാധിക്കും.


പേ പാല്‍ സംവിധാനം ഉപയോഗിക്കുന്ന വ്യാപാരികള്‍ക്ക് ഇനിമുതല്‍ അന്താരാഷ്ട്ര പണമിടപാടുകള്‍ നടത്താനും ഇതുവഴി സാധിക്കും. ആഗോള തലത്തില്‍ പേ പാലിനുള്ള 2.18 കോടി ഉപയോക്താക്കളിലേക്ക് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ രാജ്യത്തെ കച്ചവടസ്ഥാപനങ്ങള്‍ക്കാവും. നിലവില്‍ രാജ്യത്തെ സര്‍ക്കാര്‍/ സ്വകാര്യ ബാങ്കുകളുമായും ഡിജിറ്റല്‍ സാമ്പത്തിക സാക്ഷരതാ പദ്ധതി, ഇ ടൂറിസ്റ്റ് വിസ പദ്ധതികളുമായും പേ പാല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.


LATEST NEWS