പബ്ജി ഗെയിമില്‍ ഇനി മുതല്‍ ഓട്ടോറിക്ഷയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പബ്ജി ഗെയിമില്‍ ഇനി മുതല്‍ ഓട്ടോറിക്ഷയും

ഏവര്‍ക്കും പ്രിയങ്കരമായ വീഡിയോ ഗെയിമായ പബ്ജിയില്‍ പുതിയ അപ്‌ഡേറ്റ് വരുന്നു. പുത്തന്‍ ആയുധങ്ങളും വാഹനങ്ങളുമായിരിക്കും ഈ അപ്‌ഡേറ്റിലൂടെ ലഭിക്കുന്നത്. പുതിയ സ്‌നോ ബൈക്ക്, തുക്‌സായ്(ഓട്ടോറിക്ഷ) തുടങ്ങിയവയാണ് ഗെയിമില്‍ പുതുതായി ചേര്‍ക്കുന്ന വാഹനങ്ങള്‍.

ജി36 സി എസ്.എം.ജി, പിപി-19 ബൈസണ്‍ എസ്എംജി, എംകെ47 മ്യൂട്ടന്റ് അസോള്‍ട്ട് റൈഫിള്‍ എന്നിവയാണ് പുതിയതായി ചേര്‍ത്ത ആയുധങ്ങള്‍. പകല്‍, നിലാവ്, മഞ്ഞ് പോലുള്ള കാലാവസ്ഥകളും വികെന്റി സ്നോമാപ്പില്‍ ലഭിക്കും. പബ്ജി മൊബൈലിന്റെ 0.10.5 അപ്‌ഡേറ്റിലാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക.