7000 രൂപയ്ക്ക് ഇരട്ട ക്യാമറാ ഫോണുമായി റിയൽമി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

7000 രൂപയ്ക്ക് ഇരട്ട ക്യാമറാ ഫോണുമായി റിയൽമി

ഷവോമിയുടെ കുതിപ്പിന് തടയിടാൻ മികച്ച കോൺഫിഗറേഷനുള്ള വിലകുറഞ്ഞ ഫിനുമായി റിയൽമി. 7000 രൂപയ്ക്കാണ് മികച്ച ക്യാമറയും മികച്ച ബാറ്ററിയുമായി റിയല്‍മിയുടെ സി1 എന്ന മോഡല്‍ എത്തിയിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കുക തന്നെയാണ് ഓപ്പോളുടെ ഉപ ബ്രാന്‍ഡായ റിയല്‍മിയുടെ ലക്ഷ്യം.

സ്‌നാപ്ഡ്രാഗണ് 450 പ്രൊസസറും രണ്ട് ജിബി റാമും ഫോണിനുണ്ട്. 19:9 അനുപാതത്തിലുള്ള 6.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 13+2 മെഗാപിക്‌സല്‍ ക്യാമറ പിന്നിലും 5 മെഗാപിക്‌സല്‍ ക്യാമറ മുന്നിലുമുണ്ട്.

4230എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. നോച്ച് ഡിസ്‌പ്ലേയാണ് ഫോണിന് കാണാന്‍ ഏറ്റവും മിഴിവേകുന്നത്. ഷവോമിയുടെ റെഡ്മി 6എ എന്ന മോഡലിനേക്കാള്‍ പണത്തിന് മൂല്യം തരുന്നത് റിയല്‍മി സി1 തന്നെയാണ് 


LATEST NEWS