പുത്തന്‍ ലോകം കൈയ്യടക്കാന്‍ യൂനികോണ്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുത്തന്‍ ലോകം കൈയ്യടക്കാന്‍ യൂനികോണ്‍

അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ തെ​​​ളി​​​യു​​​ന്ന കം​​​പ്യൂ​​​ട്ട​​​ർ ഡി​​​സ്പ്ലേ​​​യി​​​ൽ വി​​​ര​​​ൽ​​​തൊ​​​ട്ടു വി​​​വ​​​രം കൈ​​​മാ​​​റു​​​ന്ന നാ​​​യ​​​ക​​​ൻ, വാ​​​യു​​​വി​​​ൽ തെ​​​ളി​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന സ്ക്രീ​​​നി​​​ലെ നാ​​​യ​​​ക​​​ന്‍റെ ച​​​ല​​​ന​​​ങ്ങ​​​ൾ വീ​​​ക്ഷി​​​ക്കു​​​ന്ന വി​​​ല്ല​​​ൻ, ഹോ​​​ളോ​​​ഗ്രാം എ​​​ന്ന സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ അയേണ്‍മെന്‍ പോലുള്ള സിനിമകളില്‍ നാം കണ്ടിട്ടുണ്ട്. നിങ്ങളുടെ കൈയ്യിലെ മൊബൈലില്‍ ഇത് സ്വപ്നം കാണുവാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല, അത് സത്യമാക്കിയിരിക്കുകയാണ് പ്ര​​​മു​​​ഖ കാ​​​മ​​​റ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ റെ​​​ഡ് (ആ​​​ർ​​​ഇ​​​ഡി). യൂനികോണ്‍ എന്നാണ് ഫോണിന്‍റെ പേര്.

ഹൈ​​​ഡ്ര​​​ജ​​​ൻ വ​​​ണ്‍ എ​​​ന്ന​​​പേ​​​രി​​​ൽ പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന സ്മാ​​​ർ​​​ട്ട്ഫോ​​​ണി​​​ലാ​​​ണ് കാ​​​ഴ്ച​​​യു​​​ടെ മാ​​​ന്ത്രി​​​കലോ​​​കം ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന ഹോ​​​ളോ​​​ഗ്രാം സം​​​വി​​​ധാ​​​നം ക​​​മ്പനി അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്. 5.7 ഇ​​ഞ്ച് ഡി​​​സ്പ്ലേ​​യി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന ഫോ​​​ണി​​​ൽ 2ഡി, 3​​​ഡി​ സ​​​ങ്കേ​​​ത​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ ഹോ​​​ളോ​​ഗ്രാം കാ​​​ഴ്ച​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​യി റെഡ് അവകാശപ്പെടുന്നു.

ലെ​​​ൻ​​​സു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള സൂ​​​ത്ര​​​പ്പ​​​ണി​​​ക​​​ള​​​ല്ല ത​​​ങ്ങ​​​ൾ ഉ​​​പ​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ഹെ​​​ഡ്ഫോ​​​ണോ പ്ര​​​ത്യേ​​​ക ക​​​ണ്ണ​​​ട​​​യോ ഒ​​​ന്നും കൂ​​​ടാ​​​തെ​​​ത​​​ന്നെ ഹോ​​​ളോ​​​ഗ്രാം ആ​​​സ്വ​​​ദി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും റെ​​​ഡ് സ്ഥാ​​​പക​​​ൻ ജിം​​​ജ​​​ന്നാ​​​ർ​​​ഡ് പ​​​റ​​​ഞ്ഞു. തി​​​ക​​​ച്ചും നൂ​​​ത​​​ന​​​മാ​​​യ ആ​​​വി​​​ഷ്കാ​​​ര​​​മാ​​​ണി​​​ത്. പ​​​ല​​​രും പ​​​യ​​​റ്റി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​യി​​​ൽ ത​​​ങ്ങ​​​ൾ വി​​​ജ​​​യം നേ​​​ടി​​​യി​​​രി​​​ക്കു​​​ന്നു.

പ​​​റ​​​യാ​​​ൻ വാ​​​ക്കു​​​ക​​​ൾ പോ​​​രെ​​​ന്നും ഹോ​​​ളോ​​​ഗ്രാം നേ​​​രി​​​ൽ ക​​​ണ്ട് വി​​​ശ്വ​​​സി​​​ച്ചാ​​​ൽ മ​​​തി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. അ​​​ടു​​​ത്ത വ​​​ർ​​​ഷം ആ​​​ദ്യം ഫോ​​​ണ്‍ വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. വി​​ല 1,200 ഡോ​​ള​​ർ (ഏ​​ക​​ദേ​​ശം 80,000 രൂ​​പ).
 


LATEST NEWS