ഷവോമിയുടെ റെഡ്മീ കെ20 ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ 17ന് ഇന്ത്യന്‍ വിപണിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷവോമിയുടെ റെഡ്മീ കെ20 ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ 17ന് ഇന്ത്യന്‍ വിപണിയിലേക്ക്

ഷവോമിയുടെ റെഡ്മീ കെ20 ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ 17ന് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. ഈ മോഡലിന്റെ കെ20 പ്രോയുടെയും ഫ്‌ലാഗ്ഷിപ്പ് മോഡലുകള്‍ വിപണിയിലേയ്ക്ക് എത്തുന്നുണ്ട്. ഈ മോഡലിന് പോപ്പ് അപ്പ് ക്യാമറയായിരിക്കും മുന്നില്‍ ഉണ്ടാകുക. സെല്‍ഫിക്യാമറ 20 എംപിയാണ്. പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് ഈ ഫോണിന് ഉണ്ടാകുക.  ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് 48ങജ+13ങജ+8ങജ കോണ്‍ഫിഗ്രേഷനില്‍ ആയിരിക്കും. 6.39 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയോടുകൂടിയതാണ് കെ20 പ്രോ. ഇത് നോച്ച് ഇല്ലാത്ത ഡിസ്‌പ്ലേയാണ്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ ഫോണിനുണ്ടാകും. പ്രൈമറി സെന്‍സര്‍ ഐഎംഎക്‌സ് 486 ആയിരിക്കും. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4,000 എംഎഎച്ചാണ്. ലിക്വിഡ് കൂളിംഗ് സംവിധാനം ഫോണിനുണ്ട്. 6ജിബി 8ജിബി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 6ജിബി ഫോണിന് 25,000 മുപതല്‍ 30000 രൂപവരെയാകാം. 9ജിബിയ്ക്ക് 28,000 മുതല്‍ 32,0000 വരെയാകാം.

കെ 20യില്‍ ക്യൂവല്‍ കോമിന്റെ പുതിയ പ്രോസ്സര്‍ ആയിരിക്കും ഇതില്‍ ഉപയോഗിച്ചിട്ടുണ്ടാകുക. ഇതിലും പോപ്പ് അപ്പ് ക്യാമറ തന്നെയാണ്. ഇതിന്റെ 6ജിബി/64ജിബി പതിപ്പിന് 20,000 റേഞ്ചില്‍ വില പ്രതീക്ഷിക്കാം. അതേ സമയം 6ജിബി/128ജിബി പതിപ്പിന് വില 21000 രൂപയ്ക്ക് അടുത്ത് പ്രതീക്ഷിക്കാം.