റെഡ്മി നോട്ട് 4 ന്റെ വില കുറച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെഡ്മി നോട്ട് 4 ന്റെ വില കുറച്ചു

ഷവോമിയുടെ റെഡ്മി നോട്ട് 4 ന്റെ വില വീണ്ടും കുറച്ചു. ഷവോമി നോട്ട് 4 (3 ജിബി പതിപ്പ്)ന്റെ വില 10,999 രൂപയില്‍ നിന്ന് 1,000 രൂപ കുറച്ചതായി ഷവോമി അറിയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് റെഡ്മി നോട്ട് 4 ന് 1,000 രൂപ കുറച്ചതായി ട്വീറ്റ് ചെയ്യുന്നത്.

എംഐ ഡോട്ട് കോം, ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പന നടക്കുന്നത്. റെഡ്മി നോട്ട് 4 (4ജിബി വേരിയന്റ്) വില്‍ക്കുന്നത് 11,999 രൂപയ്ക്കാണ്. ഫ്‌ലിപ്കാര്‍ട്ട് വഴി ഹാന്‍ഡ്‌സെറ്റ് വാങ്ങുന്നവര്‍ക്ക് 11,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. ഇതിനു പുറമെ ആക്‌സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു ശതമാനം അധിക ഇളവും ലഭിക്കും. മാസത്തില്‍ 2,000 രൂപയ്ക്ക് ഇഎംഐ ആയും ഹാന്‍ഡ്‌സെറ്റ് വാങ്ങാം.