റെഡ്മീ നോട്ട് 7 എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെഡ്മീ നോട്ട് 7 എത്തുന്നു

റെഡ്മീ നോട്ട് 7 ഇന്ത്യയില്‍ ഇറക്കാന്‍ ഷവോമി തയാറാകുന്നു. 48 എംപി പ്രധാന ക്യാമറയുമായി എത്തുന്ന ഫോണ്‍ ഈ മാസം തന്നെ വിപണിയില്‍ എത്തും. 9,999 രൂപ മുതലായിരിക്കും റെഡ്മീ നോട്ടിൻ്റെ വില ആരംഭിക്കുക. 

6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്‌ക്രീനാണ് ഫോണിന് 2340 x 1080 പിക്‌സലാണ് റെസല്യൂഷന്‍. 19.5 : 9 സ്‌ക്രീന്‍ ആസ്‌പെറ്റ് റെഷ്യൂ. 2.5 ഡി കര്‍വ്ഡ് ഗ്ലാസ്സ്, ക്രോണിംഗ് ഗോറില്ല ഗ്ലാസ്സ് 5 സംരക്ഷണം സ്‌ക്രീനിനു ലഭിക്കും.

3ജിബി, 4ജിബി, 6ജിബി റാം ശേഷിയുള്ള മൂന്ന് പതിപ്പുകള്‍ ഈ ഫോണിനുണ്ട്. ഷവോമി റെഡ്മീ നോട്ട് 7 ആന്‍ഡ്രോയിഡ് ഓറീയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. 48 എംപിയോടെയുള്ള പ്രധാന ക്യാമറ, 5 സെക്കന്‍ഡ് സെന്‍സറും ഇതിൻ്റെ പ്രത്യേകതകളാണ്. 13 എംപിയാണ് മുന്നിലെ ക്യാമറ.