ബഹിരാകാശം തൊടാന്‍ ഐ എസ് ആര്‍ ഒ യുടെ യാത്രാ റോക്കറ്റൊരുങ്ങുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബഹിരാകാശം തൊടാന്‍ ഐ എസ് ആര്‍ ഒ യുടെ യാത്രാ റോക്കറ്റൊരുങ്ങുന്നു

ഐ.എസ്ആര്‍.ഒ പുതുതായി  ആളെ വഹിച്ച് ബഹിരാകാശത്തേക്ക് പറക്കുന്ന ഭീമന്‍ റോക്കറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നു.സ്വന്തമായി വികസിപ്പിച്ച  പേടകം ജി.എസ്.എല്‍.വി എം.കെ മൂന്ന് ആണ്  അടുത്ത മാസം ആദ്യവാരം ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിക്കുന്നത്. 640 ടണ്‍ ഭാരമുള്ള റോക്കറ്റ് ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തില്‍ തന്നെ നാഴികകല്ലാകും. പരീക്ഷണം വിജയിച്ചു കഴിഞ്ഞാല്‍   ഇന്ത്യന്‍ മണ്ണില്‍നിന്ന് മറ്റൊരു ലോകത്തേക്കുള്ള യാത്ര സാധ്യമാകും. ഇന്ത്യക്കാരെ വഹിച്ച്  ബഹിരാകാശത്തേക്ക് പറക്കുന്ന ആദ്യ ഇന്ത്യന്‍ റോക്കറ്റാ'യി ജി.എസ്എല്‍.വി എം.കെ മൂന്ന്  എന്നും ചരിത്രത്തില്‍ ഇടം നേടുകയും ചെയ്യും. ഇതുവരെ ഇന്‍ഡ്യ  വികസിപ്പിച്ച  ഭാരമേറിയ ഉപഗ്രഹങ്ങളെയും ഇതിനു വഹിക്കാന്‍ ശേഷിയുണ്ട്. 300 കോടി ചെലവില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് പദ്ധതിക്ക് കേന്ദ്രത്തിന്റെ  അനുമതി ലഭിച്ചാല്‍  മൂന്നോ നാലോ പേരെ വഹിച്ച് ആദ്യ യാത്ര ആരംഭിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ്. കിരണ്‍ കുമാര്‍ പറഞ്ഞു. ഇന്ത്യയില്‍നിന്ന് ആദ്യം പുറപ്പെടുന്നത് ഒരു വനിതയായിരിക്കുമെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി


LATEST NEWS