സാംസംങ് ഗ്യാലക്സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാംസംങ് ഗ്യാലക്സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു 

സാംസംങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ഗ്യാലക്സി നോട്ട് 8 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ഫോണിന് വില 67,900 രൂപയാണ്. ആമസോണ്‍ ഇന്ത്യയില്‍ 2.5 ലക്ഷം രജിസ്ട്രേഷനാണ് ഫോണിന് ലഭിച്ചത്. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്നവര്‍ക്ക് 4000 രൂപ കാഷ് ബാക്ക് ലഭിക്കും. ഗ്യാലക്സി നോട്ട് 8 സ്മാര്‍ട്ട്ഫോണ്‍ കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലാണ് ഔദ്യോഗികമായി സാംസംങ് അവതരിപ്പിക്കുന്നത്.

സാംസംങ് ഗ്യാലക്സി നോട്ട് 7 വിപണിയില്‍ വലിയ പരാജയമായിരുന്നു. ഫോണ്‍ തീപ്പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതും ഉള്‍പ്പടെയുള്ള പ്രശ്നങ്ങളാണ് ഈ ഫോണിനുണ്ടായിരുന്നത്. ഇതിന് പിന്നാലെയാണ് പുതിയ ഫോണുമായി സാംസംങ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

ഡ്യുവല്‍ റിയര്‍ ക്യാമറയും, വലിയ ഡിസ്പ്ലേയും ഒപ്പം സാംസംങിന്റെ ബിക്സ്ബി വോയ്സ് അസിസ്റ്റന്റും ആണ് ഗ്യാലക്സി നോട്ട് 8 ന്റെ പ്രധാന സവിശേഷതകള്‍. ഇത് കൂടാതെ എസ്പെന്‍ സ്റ്റൈലസും ഫോണിനൊപ്പമുണ്ട്. സമാനമാണ് ഗ്യാലക്സി നോട്ട് 8 രൂപകല്‍പനയുടെ കാര്യത്തില്‍ സാംസംങിന്റെ ഗ്യാലക്സി എസ് 8 നോട്. 6.3 ഇഞ്ചിന്റെ സൂപ്പര്‍ അമോലെഡ് 1440ഃ2960 പിക്സല്‍ കര്‍വ്ഡ് ഗ്ലാസ് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയാണ് ഗ്യാലക്സി നോട്ട് 8ന്. ഡിസ്പ്ലേയുടെ സംരക്ഷണത്തിന് കോണിങ് ഗൊറില്ല ഗ്ലാസ് 5 ഉം പുതിയ ഫോണില്‍ സാംസംങ് ഉപയോഗിച്ചിട്ടുണ്ട്.

ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 835 പ്രൊസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, അമേരിക്കയ്ക്ക് പുറത്ത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സാംസങ്ങിന്റെ തന്നെ എക്സിനോക്സ് 8895 ചിപ്സെറ്റാണ് ഗ്യാലക്സി നോട്ട് 8ല്‍ ഉണ്ടാവുക. മാത്രമല്ല, 6ജിബി റാം ശേഷിയില്‍ പുറത്തിറങ്ങുന്ന ഫോണിന് 64ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജുള്ള മൂന്ന് വ്യത്യസ്ത പതിപ്പുകളുമുണ്ടാവും. ഒപ്പം മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഫോണിലുണ്ട്.


LATEST NEWS