പുതിയ വിദ്യയുമായി സാംസങ്; വലിച്ചു നീട്ടിയാല്‍ ടാബാകും മടക്കി വെച്ചാല്‍ സ്മാര്‍ട്ട്‌ഫോണും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുതിയ വിദ്യയുമായി സാംസങ്; വലിച്ചു നീട്ടിയാല്‍ ടാബാകും മടക്കി വെച്ചാല്‍ സ്മാര്‍ട്ട്‌ഫോണും

ഉപയോക്താവിനെ എങ്ങനെ ഞെട്ടിക്കാം എന്നതാണ് സ്മാര്‍ട്ട്ഫോണുകളുടെ കാര്യത്തില്‍ അനുദിനം നിര്‍മ്മാതാക്കളുടെ ചിന്ത. വിപണി പിടിച്ചടക്കാന്‍ പുതിയ പുതിയ വിദ്യകള്‍ പരീക്ഷിക്കുമ്പോള്‍ മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണുകളെ കുറിച്ചാണ് അവസാനമായി കേട്ടത്. ഒടുവില്‍ അതും യാഥാര്‍ത്ഥ്യമാകുകയാണ്. ലോകപ്രശസ്ത സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ് അവരുടെ വാര്‍ഷിക വികസന സമ്മേളനത്തില്‍ ഈ ആശയം അവതരിപ്പിച്ചതായിട്ടാണ് വിവരം.

ഗ്യാലക്സി എക്സ് എന്നോ ഗ്യാലക്സി എഫ് എന്നോ പേരില്‍ പുറത്തിറക്കുന്ന അവരുടെ അടുത്ത പുതിയ ആശയമായി മടക്കാന്‍ കഴിയുന്ന സ്മാര്‍ട്ട്ഫോണ്‍ വന്നേക്കും.  ഫോണിന്റെ ഫസ്റ്റ്ലുക്ക് ഉടന്‍ തന്നെ അവര്‍ പുറത്തു വിട്ടേക്കുമെന്നാണ് വിവരം. ഇക്കാര്യത്തിലുള്ള ഒരു സൂചനകള്‍ അവര്‍ പുറത്തുവിട്ടു. വലിച്ചു നീട്ടിയാല്‍ ടാബായും അല്ലാത്തപ്പോള്‍ വലിപ്പം കുറഞ്ഞ സ്മാര്‍ട്ട്ഫോണായും ഉപയോഗിക്കാവുന്ന ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട വര്‍ത്തമാനങ്ങള്‍ സജീവമാകുകയാണ്. 

via GIPHY

 ഡിസ്പ്ളേയുടെ മിഴിവ് പോകാതെ തന്നെ മടക്കാനും നിവര്‍ക്കാനും കഴിയുന്ന 'ഇന്‍ഫിനിറ്റി ഫ്ളക്സ് ഡിസ്പ്ളേ' എന്ന് വിളിക്കാവുന്ന സാങ്കേതികതയാണ് ഉപയോഗപ്പെടുത്തിയാകും പുതിയ ഫോണ്‍ വരിക. സ്മാര്‍ട്ട്ഫോണുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. സാംസംഗ് ഇതിനെ ഫോണ്‍ എന്നാണ് വിളിക്കുന്നതെങ്കിലും വീട്ടില്‍ എത്തുമ്പോള്‍ ടാബ് ആയി മാറും. സ്മാര്‍ട്ട്ഫോണിലേക്ക് മടക്കി ചെറുതാക്കാവുന്ന തരത്തിലുള്ള ഒരു ടാബ് തന്നെയായിരിക്കും ഇതെന്നാണ് സൂചനകള്‍. 4.6 ഇഞ്ചിലേക്ക് ഒടിച്ചുമടക്കി വെയ്ക്കാവുന്ന 7.3 ഇഞ്ചോടു കൂടിയ സ്‌ക്രീനായിയിരിക്കാമെന്നും വലിച്ചു നീട്ടാവുന്നതും കറങ്ങുന്നതുമായി ഡിസ്പ്ളേ എന്നതാണ് മറ്റൊരു പ്രചരണം. 

അതേസമയം സ്മാര്‍ട്ട്ഫോണുകളുടെ ഭാരവും കനവും കുറയ്ക്കാന്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ പെടാപ്പാട് പെടുമ്പോള്‍ ഇത് അതിന്റെ നേരേ വിപരീതമായേക്കാനും മതി. അതേസമയം ഉപകരണത്തിന്റെ വലിപ്പത്തെക്കുറിച്ചോ ഭാരത്തേക്കുറിച്ചോ ഒരു വിവരവും സാംസംഗ് പുറത്തുവിട്ടിട്ടില്ല. നിലവില്‍ ഏറ്റവും ഭാരമുള്ള ഫോണിന് പോലും 210 ഗ്രാമില്‍ കൂടുതലില്ലെന്നതാണ് വസ്തുത. ഫോണിന്റെ വിലയുമായി ബന്ധപ്പെട്ട വിവരമാണ് മറ്റൊരു ഞെട്ടിക്കുന്ന ഊഹാപോഹം. 2000 ഡോളര്‍ (ഏകദേശം 1,45,350 രൂപ) യെങ്കിലും വില വരുമെന്നാണ് വിവരം.


LATEST NEWS