ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഉത്തര്‍പ്രദേശിൽ പ്രവർത്തനം ആരംഭിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഉത്തര്‍പ്രദേശിൽ പ്രവർത്തനം ആരംഭിക്കുന്നു

നോയിഡ: ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ നിര്‍മാണ യൂണിറ്റ് ഉത്തര്‍പ്രദേശിൽ പ്രവർത്തനം തുടങ്ങി. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ആണ് നോയിഡയിൽ പ്രവർത്തനമാരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേയിനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 

4915 കോടി ചിലവിട്ട് ഒരു വര്‍ഷം കൊണ്ടാണ് നോയിഡ യൂണിറ്റ് പ്രവര്‍ത്തന സജ്ജമായത്. പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 6.7 കോടിയിൽനിന്ന് 12 കോടിയിലധികമായി സ്മാര്‍ട്‌ ഫോൺ നിർമ്മാണം വര്‍ധിക്കും. പുതിയ പ്ലാന്റിലൂടെ മൂന്ന് വര്‍ഷത്തിനുള്ളില്‍ സാംസങിന്റെ ഉത്പാദന ശേഷി ഇന്ത്യയിൽ 50 ശതമാനമായി ഉയര്‍ത്താന്‍ സാംസങ് ലക്ഷ്യമിടുന്നത്. 15000 പേര്‍ക്ക് തൊഴിലവസരം ലഭിക്കാനും പുതിയ പ്ലാന്റ് വഴിയൊരുക്കുമെന്നും സാംസങ് വ്യക്തമാക്കി.