എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പണം നല്‍കാന്‍ കാര്‍ഡ് വേണ്ട ഫോണ്‍ മതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് പണം നല്‍കാന്‍ കാര്‍ഡ് വേണ്ട ഫോണ്‍ മതി

മുംബൈ: എസ്ബിഐ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഇനി പണമിടപാട് നടത്താന്‍ അവരുടെ സ്മാര്‍ട്‌ഫോണ്‍ കൊണ്ട് സൈ്വപ്പിങ് മെഷീനില്‍ ഒന്നു തൊട്ടാല്‍ മതി. ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍ (എച്ച്.സി.ഇ) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ കോണ്‍ടാക്റ്റ് ലെസ് പേമെന്റ് സേവനം ആരംഭിക്കുന്നത്. ഇതിനായി ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് എസ്ബിഐ.

അടുത്ത മാസത്തോടുകൂടി സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ടുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ബാങ്ക് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്. ജനറല്‍ ഇലക്ട്രോണിക്‌സുമായി ചേര്‍ന്നാണ് എസ്ബിഐ പുതിയ സംവിധാനം ഒരുക്കുന്നത്. അടുത്തിടെ 'ഭാരത് ക്യൂ ആര്‍' എന്ന സേവനം എസ്ബിഐ മൊബൈല്‍ ആപ്ലിക്കേഷനില്‍ ആരംഭിച്ചിരുന്നു. പുതിയ പരിഷ്‌കാരം വഴി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഉപയോക്താക്കളുടെ എണ്ണം 50 ലക്ഷത്തില്‍ നിന്നും ഇരട്ടിയാക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളിലാണ് എസ്ബിഐ കാര്‍ഡ് ഉപയോക്താക്കളുടെ എണ്ണം 50 ലക്ഷം കടന്നത്.
കറന്‍സി നിരോധനത്തിന് മുമ്ബ് മാസം 60,000 പേരാണ് എസ്ബിഐ കാര്‍ഡ് ഉപയോക്താക്കളായിരുന്നതെങ്കില്‍ പിന്നീട് അത് 1 ലക്ഷത്തിലധികം കാര്‍ഡുകള്‍ എന്ന നിലയിലെത്തി. അത് ഇപ്പോള്‍ മാസം രണ്ട് ലക്ഷം എന്ന നിലയിലെത്തിയിട്ടുണ്ടെന്നും എസ്ബിഐ കാര്‍ഡ് സിഇഓ വിജയ് ജസുജ പറഞ്ഞു.