ഷവോമി പോക്കോ എഫ്1ന് വന്‍ ഡിസ്‌കൗണ്ട് ഓഫര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷവോമി പോക്കോ എഫ്1ന് വന്‍ ഡിസ്‌കൗണ്ട് ഓഫര്‍

ഷവോമിയുടെ ഉപബ്രാന്‍ഡായ പോക്കോ എഫ്1ന് വന്‍ ഡിസ്‌കൗണ്ട് ഓഫര്‍. ഡിസംബര്‍ 6 മുതലാണ് ഓഫര്‍ ആരംഭിക്കുക. 5000 രൂപ വരെ ഡിസ്‌കൗണ്ട് ഓഫറാണ് ലഭ്യമാകുക. അതായത്, ഡിസംബര്‍ 6,7,8 എന്നീ തിയതികളിലാണ് ഓഫര്‍ ലഭിക്കുക. മി. കോമിലും ഫ്ളിപ്കാര്‍ട്ടിലും ഓഫര്‍ ലഭ്യമാകുന്നതാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4,000 ാഅവ ബാറ്ററി എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.കൂടാതെ,ഐഫോണ്‍ തലേതിന് സമാനമായ നോച്ചോട് കൂടിയ 6.18 ഇഞ്ച് എഒഉ+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20ങജ മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിന്‍ക്യാമറ, മെറ്റല്‍ യൂണീബോഡി, ഡടആ ടൈപ്പ് ഇ പോര്‍ട്ട് എന്നിവയെല്ലാമാണ് ഇതിന്റെ പ്രധാന സവിശേഷതകള്‍.
 
ഇതില്‍, 8 ജിബി റാം 256 ജിബി സ്റ്റോറേജ് വാരിയന്റിന് 30,999 രൂപയാണ് വില. ഡിസ്‌കൗണ്ട് പ്രകാരം ഇപ്പോള്‍ 25,999 രൂപയാണ് വില വരുന്നത്. 6 ജിബി റാം 64 ജിബി വേര്‍ഷന് 21,999 രൂപയാണ് വില വരുന്നത്. 2000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് 19,999 രൂപയാണ് ഇപ്പോഴത്തെ വില. 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 24,999 രൂപയാണ് വില. 3000 രൂപ ഡിസ്‌കൗണ്ടുള്ള ഫോണിന് ഇപ്പോള്‍ 21,999 രൂപയാണ് വില വരുന്നത്.