ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഷാ വോമിയുടെ മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് വില കുറഞ്ഞു

ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ഷാവോമി. ഈമോഡലിന്റെ  മൂന്ന് സ്മാര്‍ട് ഫോണുകള്‍ക്ക് നിലവില്‍ വില കുറഞ്ഞിരിക്കുന്നു. റെഡ്മി 5 പ്രോ, എംഐ എ 2, റെഡ്മി വൈ 2. അടുത്തിടെ റെഡ്മി 6, റെഡ്മി 6എ എന്നീ ഫോണുകള്‍ക്കും രണ്ട് എംഐ എല്‍ഇഡി ടിവികള്‍ക്കുമാണ് വില വര്‍ധിപ്പിച്ചതിനാലാണ് ഇതിനുപിന്നാലെതന്നെ മൂന്ന് ഫോണുകള്‍ക്ക് വില കുറച്ചിരിക്കുന്നത്. പുതിയ റെഡ്മി നോട്ട് 6 പ്രോ സ്മാര്‍ട് ഫോണ്‍ നവംബര്‍ 22 ന് പുറത്തിറങ്ങാനിരിക്കെയാണ് മുന്‍ഗാമിയായ റെഡ്മി നോട്ട് 5 പ്രോയ്ക്ക് വിലകുറയുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.റെഡ്മി നോട്ട് 5 പ്രോയുടെ നാല് ജിബി + 64ജിബി സ്റ്റോറേജ് പതിപ്പിന് 1000 രൂപ കുറഞ്ഞ് നിലവില്‍ ഇതിന് 13,999 രൂപയാണ് വില വരുന്നത്. ഇത്  ആദ്യം പുറത്തിറക്കിയത് 13,999 രൂപയ്ക്കാണ്. പിന്നീട് ഇതിന് 14999 രൂപയിലേക്ക് വില വര്‍ധിപ്പിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് 1000 രൂപ കുറഞ്ഞ് വീണ്ടും 13999 രൂപയിലെത്തിയിരിക്കുന്നത്.

റെഡ്മി നോട്ട് 5 പ്രോയുടെ ആറ് ജിബി റാം. 64 ജിബി സ്റ്റോറേജ് പതിപ്പിനും വില 1000 രൂപ വീതം കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഫോണിന് 15,999 രൂപയാണ് വില മതിക്കുന്നത്. ഈ രണ്ട് പതിപ്പുകള്‍ക്കും ഉത്സവകാല വില്‍പ്പനമേളയില്‍ 2000 രൂപ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നതാണ്. അതായത് രണ്ട് പതിപ്പുകളും യഥാക്രമം 12,999 രൂപയ്ക്കും 14999 രൂപയ്ക്കും വാങ്ങാന്‍ സാധിക്കുമായിരുന്നു. എംഐ എ 2 സ്മാര്‍ട്‌ഫോണ്‍ ഷാവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണുകളിലൊന്നാണ്.എംഐ എ 2 നാല് ജിബി 64 ജിബി പതിപ്പിന്റെ പുതിയ വില 15,999 രൂപയാണ്.എന്നാല്‍ ഇതിന് ഇപ്പോള്‍ 1000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതിന്റെ ആറ് ജിബി റാം 128 ജിബി പതിപ്പിന് 19,999 രൂപയില്‍ നിന്നും 1000 രൂപ കുറഞ്ഞ് 18999 രൂപയായി മാറിയിരിക്കുന്നു. റെഡ്മി വൈ 2 സ്മാര്‍ട്‌ഫോണിന്റെ നാല് ജിബി റാം +64 ജിബി സ്റ്റോറേജ് പതിപ്പിന് പുതിയ വില 11,999 രൂപയാണ്. ഇതിനും നിലവില്‍ 12,999 രൂപയില്‍ നിന്നും 1000 രൂപ കുറയുകയാണുണ്ടായിരിക്കുന്നത്.


 


LATEST NEWS