റിയല്‍മി2, റിയല്‍മി സി1 എന്നിവയുടെ വില വര്‍ധിപ്പിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റിയല്‍മി2, റിയല്‍മി സി1 എന്നിവയുടെ വില വര്‍ധിപ്പിച്ചു

ഇന്ത്യയില്‍ റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്‌ഫോണുകളായ റിയല്‍മി സി1, റിയല്‍മി2 എന്നിവയുടെ വില 1000 രൂപ വര്‍ധിപ്പിച്ചു. റിയല്‍മി 2ന് പുതിയ വിലയനുസരിച്ച് 8,999 രൂപയില്‍ നിന്നും 9,499 രൂപയാക്കി ഉയര്‍ത്തിരിക്കുന്നു. 6,999 രൂപയുണ്ടായിരുന്ന റിയല്‍മി സി1ന് ഇപ്പോള്‍ 7,999 രൂപയാണ് വില വരുന്നത്.

റിയല്‍മി 2ന് 19:9 അനുപാതത്തില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണുളളത്. 4,230 എംഎഎച്ചാണ് ബാറ്ററി. കൂടാതെ 3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്റ്റോറേജ് വാരിയന്റുകളുടെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്.
 


LATEST NEWS