വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറയുമായി സോണി എക്സ്പീരിയ എല്‍2 ഇന്ത്യന്‍ വിപണിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറയുമായി സോണി എക്സ്പീരിയ എല്‍2 ഇന്ത്യന്‍ വിപണിയില്‍

വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറയുമായി സോണി എക്സ്പീരിയ എല്‍2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 19,990 രൂപയാണ് ഇതിന്‍റെ വില. സ്വര്‍ണ്ണ നിറത്തിലും കറുപ്പ് നിറത്തിലും ഹാന്‍ഡ്സെറ്റ് ലഭ്യമാകും. ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലിന്റെ വില്‍പ്പന ഇന്നലെ ആരംഭിച്ചു.

സോണി എക്സ്പീരിയ എല്‍2 എത്തുന്നത് സ്ലീക് ഡിസൈനിലാണ്. മികച്ച ബാറ്ററി ലൈഫും, വിപുലമായ ക്യാമറ പ്രവര്‍ത്തനങ്ങളുമാണ് ഡിവൈസ് വാഗ്ദാനം ചെയ്യുന്നത്.

1280x720 പിക്സല്‍സ് സ്ക്രീന്‍ റെസല്യൂഷനോട് കൂടിയ 5.5 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലെയോട് കൂടിയാണ് സോണി എക്സ്പീരിയ എല്‍2 എത്തുന്നത്.  1.5 ജിഗഹെട്സ് മീഡിയടെക് എംടി6737 ക്വാഡ് കോര്‍ പ്രോസസര്‍ , മാലി ടി720-എംപി2 ജിപിയു , 3ജിബി റാം, മൈക്രോ എസ്ഡി വഴി 256 ജിബി വരെ നീട്ടാവുന്ന 32ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റു സവിശേഷതകള്‍.

ആന്‍ഡ്രോയ്ഡ് 7.1.1 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന സോണി എക്സ്പീരിയ എല്‍2 വിന് പിന്തുണ നല്‍കുന്നത് 3300എംഎഎച്ച്‌ ബാറ്ററിയാണ്. ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ളത്ര ബാറ്ററി ലൈഫ് നീട്ടുന്നതിനായി സ്റ്റാമിന മോഡ് ഫീച്ചറും സ്മാര്‍ട്ഫോണ്‍ ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമെ ബാറ്ററി ലൈഫ് നിലനിര്‍ത്തുന്നതിനായി ക്യുനോവ അഡാപ്റ്റീവ് ചാര്‍ജിങ് ടെക്നോളജി , ബാറ്ററി കെയര്‍ ഫീച്ചറുകളോടെയാണ് ഡിവൈസ് എത്തുന്നത്.

13 മെഗപിക്സല്‍ റിയര്‍ ക്യാമറയും 8- മെഗപിക്സല്‍ മുന്‍ ക്യാമറയുമാണ് ഹാന്‍ഡ്സെറ്റലുള്ളത്. മുന്‍ ക്യാമറ 120 ഡിഗ്രി സൂപ്പര്‍ വൈഡ് സെല്‍ഫി ക്യാമറയാണ്. പോട്രെയ്റ്റ് സെല്‍ഫി മോഡിന് പുറമെ ഗ്രൂപ്പ് സെല്‍ഫി മോഡും എക്സ്പീരിയ എല്‍2 ലഭ്യമാക്കുന്നുണ്ട്.

കുറഞ്ഞ പ്രകാശത്തിലും മികച്ച ഇമേജുകള്‍ എടുക്കാന്‍ സഹായിക്കുന്നതാണ് എക്സപീരിയ എല്‍ 2 വിലെ ക്യാമറകള്‍ എന്ന് സോണി അവകാശപ്പെടുന്നു.

കാറ്റ് 13/12 ബാന്‍ഡോടു കൂടിയ 4ജി വോള്‍ട്ടി, വൈഫൈ, ബ്ലൂടൂത്ത് 4.2 എന്‍എഫ്സി , യുഎസ്ബി ടൈപ് സി പോര്‍ട്ട്, എഫ്‌എം റേഡിയോ , 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്ടിവിറ്റി ഫീച്ചറുകള്‍. 

ഡിവൈസ് വളരെ എളുപ്പം സുരക്ഷിതമായി അണ്‍ലോക് ചെയ്യുക എന്ന ലക്ഷ്യത്തോടെ ഹാന്‍ഡ്സെറ്റിന്റെ പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സ്കാനറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 178 ഗ്രാം ഭാരമുള്ള സ്മാര്‍ട്ഫോണിന്റെ അളവ് 150x78x9.9 എംഎം ആണ്.


LATEST NEWS