മിനിമം ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്താല്‍ പണി കിട്ടും !!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മിനിമം ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് സ്വൈപ്പ് ചെയ്താല്‍ പണി കിട്ടും !!

ന്യൂഡല്‍ഹി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാതെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ ബാങ്കുകള്‍ ഫൈന്‍ ഈടാക്കും. മിനിമം ബാലന്‍സ് ഇല്ലാതെ ഓരോ തവണയും കാര്‍ഡ് സ്വൈപ്പ് ചെയ്താല്‍ ബാങ്കുകള്‍ ഈടാക്കുക 17 രൂപമുതല്‍ 25 രൂപവരെയാണ്.

ഈ തുകയ്‌ക്കൊപ്പം ജിഎസ്ടിയും ബാധകമാകും. എടിഎമ്മിലോ അല്ലെങ്കില്‍ ഏതെങ്കിലും ഷോപ്പിലോ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍(മിനിമം ബാലന്‍സ് അക്കൗണ്ടില്‍ ഇല്ലെങ്കില്‍) എസ്ബിഐ ഈടാക്കുക 17 രൂപയാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും ഓരോ തവണ ഇടപാട് നിഷേധിക്കുമ്ബോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് വസൂലാക്കുക.

കാര്‍ഡുവഴി പണമടയ്ക്കുമ്പോള്‍ കച്ചവടക്കാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നതുകയ്ക്ക് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ ഇടപാടുകാരനില്‍നിന്ന് ഈടാക്കുന്നതുകയ്ക്ക് ന്യായീകരണമൊന്നുമില്ല. ചെക്ക് മടങ്ങുന്നതിന് സമാനമായ രീതിയാണിതെന്നാണ് ബാങ്കുകളുടെ വിശദീകരണം. അതുകൊണ്ടാണ് താരതമ്യേന കുറഞ്ഞതുക പിഴഈടാക്കുന്നതെന്നും ബാങ്കുകള്‍ പറയുന്നു.