ബ്ലൂവെയിലിന് ശേഷം മറ്റൊരു കൊലയാളി ഗെയിം; ‘ടൈഡ് പോഡ് ചലഞ്ചി’ല്‍ ജീവന്‍ പൊലിഞ്ഞത് പത്തോളം പേര്‍ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്ലൂവെയിലിന് ശേഷം മറ്റൊരു കൊലയാളി ഗെയിം; ‘ടൈഡ് പോഡ് ചലഞ്ചി’ല്‍ ജീവന്‍ പൊലിഞ്ഞത് പത്തോളം പേര്‍ക്ക്

ബ്ലൂവെയില്‍ ഗെയിം സൃഷ്ടിച്ച ദുരന്ത'ങ്ങള്‍ക്ക് അന്ത്യമില്ലെന്ന് തെളിയിക്കുന്നതാണ് പുതിയൊരു 'ടൈഡ് പോഡ് ചലഞ്ച്' എന്ന കളി. തികച്ചും അപകടകാരിയായ ഈ കളി ഇതിനകം പത്തോളം പേരുടെ ജീവനെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ടൈഡ് പോഡ് (സോപ്പ് ദ്രാവകരൂപത്തിലാക്കി ഒരു ചെറിയ പാക്കറ്റിനുള്ളിലാക്കിയത്) ആണ് ഈ ഗെയിം കളിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇത്  വായിലിട്ട് ചവച്ച് തുപ്പുകയും ചിലപ്പോള്‍ ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ രീതി. നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ചശേഷം അത് വീഡിയോയില്‍ പകര്‍ത്തുകയും മറ്റുള്ളവരെ മത്സരത്തിന് വെല്ലുവിളിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ കളി അപകടം ക്ഷണിച്ചുവരുത്തുന്നതാണെന്ന് ആരോഗ്യരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സോപ്പുപൊടി ഉള്ളില്‍ച്ചെന്നതിന്റെ പേരില്‍ ആശുപത്രിയിലെത്തിയ 40ഓളം കേസുകള്‍ അമേരിക്കയിലെ അസോസിയേഷന്‍ ഓഫ് പോയ്സണ്‍ കണ്‍ട്രോള്‍ സെന്റേഴ്സ് ഇക്കൊല്ലം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

സോപ്പുപൊടിയില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളായ എഥനോള്‍, പോളിമറുകള്‍, ഹൈഡ്രജന്‍ പെറോക്സൈഡ് അപകടകാരികളാണ്. ഇത് വയറ്റിലെത്തിയാല്‍ വയറിളക്കവും ഛര്‍ദിയുമുറപ്പാണ്. അത് ചിലപ്പോള്‍ നിര്‍ജലീകരണത്തിനും മരണത്തിനും കാരണമായേക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു. വിഴുപ്പലക്കാനുള്ള പൊടി കഴിക്കരുതെന്ന തലക്കെട്ടില്‍ 2017ല്‍ കോളെജ് ഹ്യൂമര്‍ ഒരു തമാശ വീഡിയോ ഓണ്‍ലൈനായി പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് ഇതൊരു ചാലഞ്ചായി ഓണ്‍ലൈനില്‍ പടര്‍ന്ന് പിടിച്ചത്.


LATEST NEWS